Aaru Paranju

1970
Lyrics
Language: English

Aaru paranju aaru paranju
Priya maanasanaaya bhavaanoru
Bhraanthanaanennaaru paranju
(aaru...)

Manjakkannaadi vecha manushyarkku
Mattullathellaam manjayaayy thonnum
Odunna vandiyiloruvanu chuttum
Odunnathaayi thonnum
(aaru...)

Nere nilkum maramonnilakiyaal
Neeril prathifalikkumpol
Niravadhi valavukalullathu pole
Nethrangalkku thonnum
(aaru..)

Paalu pole parishudhamaam nin
Paakamaakaatha hridayam
Palunku mani pol parishudhamaayoru
Parinatha snehanilayam
(aaru...)
Language: Malayalam

ആരു പറഞ്ഞു - ആരു പറഞ്ഞു
പ്രിയമാനസനായ ഭവാനൊരു
ഭ്രാന്തനാണെന്നാരു പറഞ്ഞു
(ആരു)

മഞ്ഞക്കണ്ണാടി വെച്ച മനുഷ്യര്‍ക്കു്
മറ്റുള്ളതെല്ലാം മഞ്ഞയായു് തോന്നും
ഓടുന്ന വണ്ടിയിലൊരുവനു ചുറ്റും
ഓടുന്നതായി തോന്നും
(ആരു)

നേരേ നില്‍ക്കും മരമൊന്നിളകിയാല്‍
നീരില്‍ പ്രതിഫലിക്കുമ്പോള്‍
നിരവധി വളവുകളുള്ളതുപോലെ
നേത്രങ്ങള്‍ക്കു തോന്നും
(ആരു)

പാലുപോലെ പരിശുദ്ധമാം നിന്‍
പാകമാകാത്ത ഹൃദയം
പളുങ്കുമണിപോല്‍ പരിശുദ്ധമായൊരു
പരിണത സ്നേഹനിലയം
(ആരു)
Movie/Album name: Saraswathi
Artists