SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Mm....aa.... Anjanakkulir neelavinnile kalpadavil Panchami penkodi vannirunnu Naalathe rathriyallo velimuhoorthamennu Naanichu naanichaval hmm.hmm Naanichu naanichaval ninachirunnu (anjanakkulir..) Kaanatha swargathinte kaanchana manithakkol Kaanikkavakkanethum kalyaanaraavil (kanatha..) Mookanuragathinte muthanikkumbilile (2) Pooja malare ninne avan nukarum Melle avan nukarum (2) Anjanakkulir neelavinnile Kalpadavil panchami penkodi vannirunnu Moodupadam vedinja mohamaay nee avane Moovuru valam vachu thozhuthu nilkkum Aamanikkovilile deepangalananjaalum (2) Omale pournamiyaay thelinjunilkum Nee thelinjunilkum (anjanakkulir..) അഞ്ജനക്കുളിര്‍ നീല വിണ്ണിലെ കല്‍പ്പടവില്‍ പഞ്ചമി പെണ്‍കൊടി വന്നിരുന്നു നാളത്തെ രാത്രിയല്ലോ വേളിമുഹൂര്‍ത്തമെന്നു നാണിച്ചു നാണിച്ചവള്‍ ഉം..ഉം നാണിച്ചു നാണിച്ചവള്‍ നിനച്ചിരുന്നു (2) അഞ്ജനക്കുളിര്‍ നീല വിണ്ണിലെ കല്‍പ്പടവില്‍ പഞ്ചമി പെണ്‍കൊടി വന്നിരുന്നു വന്നിരുന്നു കാണാത്ത സ്വര്‍ഗ്ഗത്തിന്റെ കാഞ്ചന മണിത്താക്കോല്‍ കാണിക്കവെക്കാനെത്തും കല്യാണരാവില്‍ (കാണാത്ത..) മൂകാനുരാഗത്തിന്റെ മുത്തണിക്കുമ്പിളിലെ (2) പൂജാ മലരേ നിന്നെ അവന്‍ നുകരും മെല്ലേ അവന്‍ നുകരും അഞ്ജനക്കുളിര്‍ നീലവിണ്ണിലെ കല്‍പ്പടവില്‍ പഞ്ചമി പെണ്‍കൊടി വന്നിരുന്നു വന്നിരുന്നു മൂടുപടം വെടിഞ്ഞ മോഹമായ് നീ അവനെ മൂവുരു വലം വച്ചു തൊഴുതു നില്‍ക്കും ആമണിക്കോവിലിലെ ദീപങ്ങളണഞ്ഞാലും (2) ഓമലെ പൗര്‍ണമിയായ് തെളിഞ്ഞുനില്‍ക്കും നീ തെളിഞ്ഞുനില്‍ക്കും (അഞ്ജനക്കുളിര്‍ ..)
Movie/Album name: Chattambikkavala
Artists