പുലിവരുന്നേ പുലിവരുന്നേ..! അവന്റെ നിലവിളികെട്ടോടിച്ചെന്നവര്‍ പുലിയെകണ്ടില്ലാ കുന്നും ചരിവില്‍ നുണയനാമിടയന്‍ നിന്നു കളിയാക്കി അവരെ കളിയാക്കി (ആരിയങ്കാവിലൊരാട്ടിടയന്‍ ..)
പിന്നെയും ഒരു ദിവസം അവന്‍ പുലിവരുന്നേന്നു നിലവിളിച്ചു എന്നിട്ട്? ആളുകള്‍ ഓടിച്ചെന്നു, അവന്‍ അവരെ കളിയാക്കിച്ചിരിച്ചു ആഹാ അങ്ങനെയങ്ങനെ ഒരു ദിവസം.. ഒരു ദിവസം? അങ്ങനെയങ്ങനെയാരിയങ്കാവില്‍ അന്നൊരു പുലി വന്നൂ ആദ്യമായന്നൊരു പുലി വന്നൂ മലയരയന്മാര്‍ നിലവിളി കേട്ടൂ പുലിവരുന്നേ..പുലിവരുന്നേ... അവന്റെ നിലവിളി കേട്ടവരാരും അവിടെ ചെന്നില്ല കുന്നും ചെരിവില്‍ നുണയനാമിടയനെ കൊന്നുപുലി തിന്നു... അവനെ- ക്കൊന്നു പുലിതിന്നു