Aaraadhakare

1967
Lyrics
Language: English

Anuragasadhanathilorungivaroo
Orungivaroo..
Vikaralahari pakarnnu tharoo

Puliyilakkuriyulla pudavayudukkum
Malayalipennalla njan
Pandathe malayalipennalla njan

Soundharyamalsarathil swarnamedalnediya
Chalachithranaayika njan
Puthiyoru chalachithranaayika njan
(aradhakare...)

Ardhanaganayay njan nruthamaadum
Ente chithrangal nagarangalankarikkum
Kanpurikakkodikal thullichu thullichu
Kaamukahrudhayam panthadum
Njan kamukahrudhayam panthadum
(aradhakare...)
Language: Malayalam

ആരാധകരേ വരൂ വരൂ
അനുരാഗസദനത്തിലൊരുങ്ങിവരൂ
ഒരുങ്ങിവരൂ....
വികാരലഹരി പകര്‍ന്നുതരൂ

പുളിയിലക്കുറിയുള്ള പുടവയുടുക്കും
മലയാളിപ്പെണ്ണല്ല ഞാന്‍ -പണ്ടത്തെ
മലയാളിപ്പെണ്ണല്ല ഞാന്‍

സൌന്ദര്യമത്സരത്തില്‍ സ്വര്‍ണ്ണമെഡലേന്തിയ
ചലച്ചിത്രനായിക ഞാന്‍ -പുതിയൊരു
ചലച്ചിത്രനായിക ഞാന്‍

അര്‍ദ്ധനഗ്നയായ് ഞാന്‍നൃത്തമാടും
എന്റെ ചിത്രങ്ങള്‍ നഗരങ്ങളലങ്കരിക്കും
കണ്‍പുരികക്കൊടികള്‍ തുള്ളിച്ചു തുള്ളിച്ചു
കാമുകഹൃദയം പന്താടും ഞാന്‍
കാമുകഹൃദയം പന്താടും
Movie/Album name: Kottayam Kolakkes
Artists