അഗ്നിനക്ഷത്രമേ പിന്നെയുമെന്തിനീ ആശ്രമവാതിലിൽ വന്നു? പോയ കാലത്തിൻ ഹോമകുണ്ഠങ്ങളിൽ നീയെന്തിനെന്നെ എറിഞ്ഞു വീണ്ടും നീയെന്തിനെന്നെ എറിഞ്ഞു....? (അഗ്നി)
ശാപം കൊണ്ടൊരു ശിലയായ് മാറിയ പ്രേമവിയോഗിനിയല്ലോ ഞാനൊരു പ്രേമവിയോഗിനിയല്ലോ....ശാപം..(2) അന്ധകാരത്തിൽ അഹല്യയെ പോലെ(2) ആയിരം രാവുകൾ ഉറങ്ങി ഞാൻ(2) (അഗ്നി)
എകാന്ത നിദ്രയിൽ നിന്നൊരു രാത്രിയിൽ എന്തിനുണർത്തി ദേവൻ? എന്നെ എന്തിനുണർത്തി ദേവൻ? എകാന്ത(2) ശപിയ്ക്കൂ... ശപിയ്കൂ... ശപിയ്ക്കു ശപിയ്ക്കു വീണ്ടുമെനിയ്ക്കൊരു(2) ശിലയായ് തീരുവാൻ മോഹം......(2)
Movie/Album name: Agniputhri
Movie Summary:Agniputhri (1967) is a Malayalam film centered on a woman navigating family conflict and societal pressures, with the title song reflecting themes of inner turmoil and resilience.
Song Credits: Not available.
Musical Style: Traditional Malayalam film song with classical (Carnatic) influences, expressive and emotive vocal delivery typical of 1960s Malayalam cinema.