Ambaadikannanu Mampazham

1967
Lyrics
Language: English

{ അമ്പാടി കണ്ണനു }

{ അമ്പാടി കണ്ണനു }

{ അമ്പാടി കണ്ണനു }

Ambaadi kannanu maambazham thondum
Annaarakanna murivaala

Atham naalil paayassam vakkan
Ithiri poonnellu konduvaayo
{ ambaadi kannanu }

Thiruvegappura thamburanu
Thiruvonathinu thirunaalu {thiruvekappura}
Naalum vechoru sadhyayorukkan
Kaale thanne varaamo nee
{ ambaadi kannanu }

Kannipaadam koythallo
Katta methikkaaraayallo {kannipaadam}
Kathiru kakkaan muttathu vannal
Kandan poochakku kaniyaane
Vambukal kaattum poovaala
Kombukal ninnude oonjaala {vambukal}
Unnikuttante oonjaalaattan
Vannal ithiri chorutharam
{ ambaadi kannanu }
Language: Malayalam

അമ്പാടി കണ്ണനു മാമ്പഴം തോ‌‌‌ണ്ടും
അണ്ണാറ കണ്ണാ മുറിവാലാ

അത്തം നാളിൽ പായസം വക്കാൻ
ഇത്തിരി പൂന്നെല്ലു കൊണ്ടുവായൊ
{ അമ്പാടി കണ്ണനു }

തിരുവേഗപ്പുറ തമ്പുരാനു
തിരുവോണത്തിനു തിരുനാള് { തിരുവെക്കാപ്പുറ }
നാലും വെച്ചൊരു സദ്യയൊരുക്കാൻ
കാലെ തന്നെ വരാമോ നീ
{ അമ്പാടി കണ്ണനു }

കന്നിപാടം കൊയ്തല്ലൊ
കറ്റ മെതിക്കാറായല്ലോ { കന്നിപാടം }
കതിരു കാക്കാൻ മുറ്റത്തു വന്നാൽ
കണ്ടൻ പൂ‍ച്ചക്കു കണിയാണേ

വമ്പുകൾ കാട്ടും പൂവാലാ
കൊമ്പുകൾ നിന്നുടെ ഊഞ്ഞാലാ { വമ്പുകൾ }
ഉണ്ണികുട്ടന്റെ ഊഞ്ഞാലാട്ടാൻ
വന്നാൽ ഇത്തിരി ചോറു തരാം
{ അമ്പാടി കണ്ണനു }
Movie/Album name: Iruttinte Aathmaavu
Artists