Amaraavathiyil

1966
Lyrics
Language: English

Apsarasundariyavalirangi
Avalude kaikalil valakilungi- valakilungi

Urvasiyo menakayo -aval
Rambhayo thilothamayo
Yadukukaragini radhayo- aval
Himagirinandini parvathiyo?

Sukranavalkkoru manimudi neetti
Chovva muthukkuda neerthi
Vyazham thiruvabharanam charthi
Rahu nalki devaveena

Innunjangal chilankakal ketti
Innu nrithamarangeri
Devanarthaki nin thrikkayyile
Mala nalku devi
Language: Malayalam

അമരാവതിയില്‍ അരമനപ്പടവില്‍
അപ്സരസുന്ദരിയവളിറങ്ങി
അവളുടെ കൈകളില്‍ വളകിലുങ്ങി - വളകിലുങ്ങി

ഉര്‍വശിയോ മേനകയോ - അവള്‍
രംഭയോ തിലോത്തമയോ
യദുകുലരാഗിണി രാധയോ - അവള്‍
ഹിമഗിരിനന്ദിനി പാര്‍വതിയോ (അമരാവതിയില്‍)

ശുക്രനവള്‍ക്കൊരു മണിമുടി നീട്ടി
ചൊവ്വാ മുത്തുക്കുട നീര്‍ത്തി
വ്യാഴം തിരുവാഭരണം ചാര്‍ത്തി
രാഹു നല്‍കീ ദേവവീണ (അമരാവതിയില്‍)

ഇന്നു ഞങ്ങള്‍ ചിലങ്കകള്‍ കെട്ടി
ഇന്നു നൃത്തമരങ്ങേറി
ദേവനര്‍ത്തകി നിന്‍ തൃക്കൈയിലെ
മാല നല്‍കൂ ദേവീ - മംഗള
മാല നല്‍കൂ ദേവീ (അമരാവതിയില്‍)
Movie/Album name: Kanakachilanka
Artists