ആറ്റുവഞ്ചി കടവില്‍ വെച്ച് അന്നു നിന്നെ ഞാന്‍ കണ്ടപ്പോള്‍ പാട്ടുവന്നതു പവിഴച്ചുണ്ടില്‍ പാതി നിര്‍ത്തിയതെന്താണ് ? തളിരുമരം ചോട്ടില്‍ വെച്ച് തുളസിവെറ്റില നുള്ളുമ്പോള്‍ (2) വളകിലുക്കി വഴിയിലെന്നെ വിളിച്ചു നിര്‍ത്തിയതെന്താണ് ? (ആറ്റുവഞ്ചി..)
വിരുന്നു വന്നപ്പോള്‍ അറയില്‍ നിന്നും വിരിഞ്ഞ താമര കണ്ണാലെ ഒളിഞ്ഞു നോക്കി ഒരു പുതിയ കഥ പാറഞ്ഞതെന്താണ് ? കഥ പറഞ്ഞതെന്താണ് ? (ആറ്റുവഞ്ചി..)