Aarundenikkoru

1966
Lyrics
Language: English

Aanandapponmani veenatharan
Ullilthudikkunna ganamellam njan
Ullasamayippakarnnutharam

Kanninilavinte kanmiziyil
Minnitheliyum kavithakal njan
Paditharam nrithamaditharam oru
Ponnin chilankatharoo

Panchamiravinte velikkorukkiya
Pancharappaladappayasam njan
Vendunnapole vilambitharam oru
Pathramenikku tharoo
Language: Malayalam

ആരുണ്ടെനിക്കൊരു വീണ തരാന്‍
ആനന്ദപ്പൊന്മണി വീണതരാന്‍
ആരുണ്ടെനിക്കൊരു വീണ തരാന്‍
ആനന്ദപ്പൊന്മണി വീണതരാന്‍
ഉള്ളില്‍ തുടിക്കുന്ന ഗാനമെല്ലാം ഞാന്‍
ഉല്ലാസമായി പകര്‍ന്നു തരാം (ആരുണ്ടെനിക്കൊരു)

കന്നിനിലാവിന്റെ കണ്മിഴിയില്‍
മിന്നിത്തെളിയും കവിതകള്‍ ഞാന്‍
കന്നിനിലാവിന്റെ കണ്മിഴിയില്‍
മിന്നിത്തെളിയും കവിതകള്‍ ഞാന്‍
പാടിത്തരാം നൃത്തമാടിത്തരാം ഒരു
പൊന്നിന്‍ ചിലങ്ക തരൂ (ആരുണ്ടെനിക്കൊരു)

പഞ്ചമിരാവിന്റെ വേളിയ്ക്കൊരുക്കിയ
പഞ്ചാരപ്പാലടപ്പായസം ഞാന്‍
പഞ്ചമിരാവിന്റെ വേളിയ്ക്കൊരുക്കിയ
പഞ്ചാരപ്പാലടപ്പായസം ഞാന്‍
വേണ്ടുന്നപോലെ വിളമ്പിത്തരാം ഒരു
പാത്രമെനിക്കു തരൂ (ആരുണ്ടെനിക്കൊരു)
Movie/Album name: Kadamattathachan
Artists