Ammaye Kalippikkan

1966
Lyrics
Language: English

Ammaye kalippikkan themmadi vesham kettum
Ambadikkannanunni neeyallayo krishnaneeyallayo?
Aakulamakattuvan srreehari en manassam gokulamithilennum kalichidenam krishna
Kalichidenam

Jeevithamam vrindavaniyil
Poovukalam njngal ninte
Chevadiyil poojaykkayi pathichidenam
Hridayathin kalindiyil kadanathin kaliyasarpam
Pulayumpol unnikrishna thunachidenam
Krishna thunachidenam

Kaliyasanavidunnallo
Kalikanmathumavidunnallo
Thirasseela thazhthunnavanum bhavanallayo
Kanneerum chiriyum karakal
Kalithoni njangade jeevan
Kadathunna thonikkaran neeyallayo
Language: Malayalam

കൃഷ്ണാ .....
അമ്മയെക്കളിപ്പിക്കാന്‍ തെമ്മാടിവേഷം കെട്ടും
അമ്പാടിക്കണ്ണനുണ്ണി നീയല്ലയോ - കൃഷ്ണാ
നീയല്ലയോ (അമ്മയെക്കളിപ്പിക്കാന്‍)
ആകുലമകറ്റുവാന്‍ ശ്രീഹരി, എന്‍ മനസ്സാം
ഗോകുലമിതിലെന്നും കളിച്ചീടേണം കൃഷ്ണാ
കളീച്ചീടേണം
(അമ്മയെക്കളിപ്പിക്കാന്‍)

ജീവിതമാം വൃന്ദാവനിയില്‍ പൂവുകളാം ഞങ്ങള്‍ നിന്റെ
ചേവടിയില്‍ പൂജയ്ക്കായിപ്പതിച്ചിടേണം
ഹൃദയത്തിന്‍ കാളിന്ദിയില്‍ കദനത്തിന്‍ കാളിയസര്‍പ്പം
പുളയുമ്പോള്‍ ഉണ്ണികൃഷ്ണാ , തുണച്ചീടേണം
കൃഷ്ണാ തുണച്ചീടേണം
(അമ്മയെക്കളിപ്പിക്കാന്‍)

കളിയാശാനവിടുന്നല്ലോ
കളികാണ്മതുമവിടുന്നല്ലോ
തിരശ്ശീല താഴ്ത്തുന്നവനും ഭവാനല്ലയോ
കണ്ണീരും ചിരിയും കരകള്‍
കളിത്തോണി ഞങ്ങടെ ജീവന്‍
കണ്ണീരും ചിരിയും കരകള്‍
കളിത്തോണി ഞങ്ങടെ ജീവന്‍
കടത്തുന്ന തോണിക്കാരന്‍ നീയല്ലയോ
(അമ്മയെക്കളിപ്പിക്കാന്‍)
Movie/Album name: Kusrithikkuttan
Artists