Ammaayi Appanu

1966
Lyrics
Language: English

Ammaayi appanu panamuntengil
Sambandham paramaanandam !
Ammayi appan pezhayanengil
Sambandham asambhandham

Thanthakkum thallaykkum oru makalaakanam
Bandhathilanungalillatheyaakanam
Chantham thikanjoru pennaayirikkanam
Enthinum ethinum orungiyirikkanam
(ammayi appanu...)
Aliyanmaaruntengil athu kure kuzhappam
Aniyanmaaranengilathelere kuzhappam
Idakkide tharkkam
Aaranumillengil athu thaanswargam
(ammayi appanu..)

Thannathu kazhikkanam , thinnathu dahikkanam
Innathu venamennu chollathirikkanam
Pennine nokki itakkonnu chirikkanam
Kannati murikkulli mintathirikkanam
(ammayi appanu)
Language: Malayalam

അമ്മായിയപ്പനു പണമുണ്ടെങ്കില്‍
സംബന്ധം പരമാനന്ദം !
അമ്മായിയപ്പന്‍ പെഴയാണെങ്കില്‍
സംബന്ധം അസംബന്ധം

തന്തയ്ക്കും തള്ളയ്ക്കും ഒരു മകളാകണം
ബന്ധത്തിലാണുങ്ങളില്ലാതെയാകണം
ചന്തം തികഞ്ഞൊരു പെണ്ണായിരിക്കണം
എന്തിനും ഏതിനും ഒരുങ്ങിയിരിക്കണം
(അമ്മായിയപ്പനു...)

അളിയന്മാരുണ്ടെങ്കില്‍ അതു കുറെ കുഴപ്പം
അനിയന്മാരാണെങ്കില്‍ അതിലേറെ കുഴപ്പം
ഇടയ്ക്കിടെ തര്‍ക്കം
ആരാനുമില്ലെങ്കില്‍ അതു താന്‍സ്വര്‍ഗ്ഗം
(അമ്മായിയപ്പനു..)

തന്നതു കഴിക്കണം , തിന്നതു ദഹിക്കണം
ഇന്നതു വേണമെന്നു ചൊല്ലാതിരിക്കണം
പെണ്ണിനെ നോക്കി ഇടയ്ക്കൊന്നു ചിരിക്കണം
കണ്ണാടി മുറിക്കുള്ളില്‍ മിണ്ടാതിരിക്കണം
(അമ്മായിയപ്പനു...)
Movie/Album name: Kalithozhan
Artists