Angane Angane En Karal
1965
Anganeyangane en karalkkoottilo-
Rallimalarkkili vannu
Allimalarkkili aaromalkkili
Anthappurakkili vannu (angane)
Maanasa jaalaka vaathil thurannu
Naanam kunungi ninnu - innu
Njaanariyaathente sankalppa veenayil
Gaanam potti vidarnnu (angane)
Maalaakhamaarude naattilninnethiys
Maayaamohiniyalle - ninte
Maarile swapnamalarmani methayil
Njaanonnurangikkootte (angane)
അങ്ങനെ അങ്ങനെ എന്‍ കരള്‍കൂട്ടിലൊ-
രല്ലിമലര്‍ക്കിളി വന്നു.
അല്ലിമലര്‍ക്കിളി ആരൊമല്‍ക്കിളി
അന്തപ്പുരക്കിളി വന്നു. ( അങ്ങനെ )
മാനസജാലകവാതില്‍ തുറന്നൂ
നാണം കുണുങ്ങി നിന്നൂ -ഇന്ന്
ഞാനറിയാതെന്റെ സങ്കല്പ വീണയില്‍
ഗാനം പൊട്ടിവിടര്‍ന്നു. ( അങ്ങനെ )
മാലാഖമാരുടെ നാട്ടില്‍നിന്നെത്തിയ
മായാമോഹിനിയല്ലേ - നിന്റെ
മാറിലെ സ്വപ്നമലര്‍മണിമെത്തയില്‍
ഞാനൊന്നുറങ്ങിക്കോട്ടേ. ( അങ്ങനെ )
Movie/Album name: Thommante Makkal
Artists