SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Anthithiriyum polinjallo-ente Manvilakkum veenudanjallo! Engum niranjoree kooriruttil-oru Minnaaminungumillente koottil! Neerum manassinte ponmulankoottile Neelakkiliye, urangoo! Maayaatha mohathin maarivilchithrangal Maaychu varachu njan nilpoo-pinneyum Maaychu varachu njan nilpoo! (anthithiriyum..) Theerangal kaanatha nidrathannaazhathil Neeyente muthee,urangoo! Aayiramormmathan kaarmmukilmaalayen Aathmavil kannuneer peyyum!ennume- Nnaathmaavil kannuneer peyyum! (anthithiriyum....) അന്തിത്തിരിയും പൊലിഞ്ഞല്ലോ-എന്റെ മൺവിളക്കും വീണുടഞ്ഞല്ലോ! എങ്ങും നിറഞ്ഞൊരീ കൂരിരുട്ടിൽ - ഒരു മിന്നാമിനുങ്ങുമില്ലെന്റെ കൂട്ടിൽ! നീറും മനസ്സിന്റെ പൊന്മുളങ്കൂട്ടിലെ നീലക്കിളിയെ, ഉറങ്ങൂ! മായാത്ത മോഹത്തിൻ മാരിവിൽ ചിത്രങ്ങൾ മായ്ച്ചു വരച്ചു ഞാൻ നിൽപൂ - പിന്നെയും മയ്ച്ചു വരച്ചു ഞാൻ നിൽപൂ! (അന്തിതിരിയും..) തീരങ്ങൾ കാണാത്ത നിദ്രതന്നാഴത്തിൽ നീയെന്റെ മുത്തേ, ഉറങ്ങൂ! ആയിരമോർമ്മതൻ കാർമുകിൽമാലയെൻ ആത്മാവിൽ കണ്ണുനീർ പെയ്യും - എന്നുമെൻ - അത്മാവിൽ കണ്ണുനീർ പെയ്യും! (അന്തിത്തിരിയും....)
Movie/Album name: Kaattupookkal
Artists