Aaraanullil

1964
Lyrics
Language: English

Aaraanullilirikkanathu nee
Aareyaanu ninakkinathu
Malar viriyaanjo manamillaanjo
Enthaa mounam maadathe nee
Enthaanonnum paadaathe

Swapnam kaanubathennethaan
Swarggam kaanuvathennil thaan
Malarum venda manavum venda
Ennekkandaal paadi varum njaan
Onnu vilichaal odi varum

Kaalam vannatharinjille
Kulir kaattukal kadhakal paranjille
Karalin kathakum moodiyirunnu
Kanneer chinthuvathenthaanu
Nin kannukal theduvathenthaanu

Kanneeroppaan njaanille en
Karalalle nee karalalle
Puthan thalirum pookkalumaayi
Kaalam veendum varikayille athu
Kaathirikkaan njaanille
Language: Malayalam

ആരാണുള്ളിലിരിയ്ക്കണതു് - നീ
ആരേയാണു് നിനക്കിണതു്
മലര്‍ വിരിയാഞ്ഞോ മണമില്ലാഞ്ഞോ
എന്താ മൗനം മാടത്തേ - നീ
എന്താണൊന്നും പാടാത്തേ

സ്വപ്നം കാണുവതെന്നെത്താന്‍
സ്വര്‍ഗ്ഗം കാണുവതെന്നില്‍ താന്‍
മലരും വേണ്ട മണവും വേണ്ട
എന്നെക്കണ്ടാല്‍ പാടിവരും - ഞാന്‍
ഒന്നു വിളിച്ചാല്‍ ഓടിവരും

കാലം വന്നതറിഞ്ഞില്ലേ - കുളിര്‍
കാറ്റുകള്‍ കഥകള്‍ പറഞ്ഞില്ലേ
കരളിന്‍ കതകും മൂടിയിരുന്നൂ
കണ്ണീര്‍ ചിന്തുവതെന്താണു് - നിന്‍
കണ്ണുകള്‍ തേടുവതെന്താണു്

കണ്ണീരൊപ്പാന്‍ ഞാനില്ലേ - എന്‍
കരളല്ലേ നീ കരളല്ലേ
പുത്തന്‍തളിരും പൂക്കളുമായി
കാലം വീണ്ടും വരികയില്ലേ - അതു്
കാത്തിരിക്കാന്‍ ഞാനില്ലേ
Movie/Album name: Devaalayam
Artists