Aanandakkaattilaadi

1962
Lyrics
Language: English

Aanandakkaattilaadi anuraagaleelayaadi
Azhakinte naattilonnu chennu poraamo?
Mayil polaadi poraamo?

Aashayode ennenokki premam kollunne enthe
Vinnilulla thaaramenthe amrithu thookunne enthe
Enthinaay ennil ninakkimbam naayike?

Vinninte kanmaniye nee gaayakaa
Yaaminee kaanthiyil kulur yaaminii kaanthiyil
Parichodu valarmathi madhurima choriye
Vasantha nilaavu ozhuki karalil vannu niraye

Kalitha kouthukamarike kokilamaalapikke madhugeethi
Azhakuvazhiyum hridayamurali maadhwavi thooki
Varavaay maaranen snehamaanasan
Viravilenne iha thedi
Language: Malayalam

ആനന്ദക്കാറ്റിലാടി
അനുരാഗലീലയാടി
അഴകിന്റെ നാട്ടിലൊന്നു ചെന്നു പോരാമോ
മയില്‍ പോലാടി പോരാമോ‌

ആശയോടെ എന്നെ നോക്കി പ്രേമം കൊള്ളുന്നേ - എന്തേ
വിണ്ണിലുള്ള താരമെന്തേ അമൃതു തൂകുന്നേ - എന്തേ
എന്തിനായു് എന്നില്‍ നിനക്കിമ്പം നായികേ

വിണ്ണിന്റെ കണ്മണിയേ നീ ഗായകാ
യാമിനി കാന്തിയില്‍
കുളുര്‍യാമിനി കാന്തിയില്‍
പരിചൊടു വളര്‍മതി മധുരിമ ചൊരിയേ
വസന്തനിലാവു് ഒഴുകി കരളില്‍ വന്നു നിറയെ

കലിത കൗതുകമരികേ കോകിലമാലപിക്കേ മധുഗീതി
അഴകു വഴിയും ഹൃദയമുരളി മാധ്വവി തൂകി
വരവായു് മാരനെന്‍ സ്നേഹമാനസന്‍
വിരവിലെന്നെ ഇഹ തേടി
Movie/Album name: Shaanthi Nivas
Artists