പൊന്മണികളല്ലോ എന്റെ കന്മണികളല്ലയോ പുണ്യം ചെയ്തൊരമ്മയ്ക്കീശൻ തന്ന നിധിയല്ലയോ രാജദണ്ഡു പിടിക്കേണ്ട കൊച്ചു കൈകളല്ലയോ രാജ്യഭാരം വഹിക്കേണ്ട ശിരസ്സുകളല്ലയോ (അപ്പൻ)
കൊച്ചു കാലു വളരാൻ കൊച്ചു കൈകൾ വളരാൻ പിച്ച വച്ചു നടക്കുന്ന കണ്ടു കണ്ണു കുളിരാൻ കാത്തിരിക്കുന്നമ്മ തൻ പ്രണയത്തിടങ്ങളേ വളരുവിൻ വേഗം നിങ്ങൾ ഓമനക്കിടാങ്ങളേ (അപ്പൻ)