Akkaani Poloru

1961
Lyrics
Language: English

Akkaaani poloru naakkunakku athil
Chakkarapol nalla vaakkirukk
Sokkuth sokkuth nenchanachu
Anaal nikkuth kopam adanjalukk

Chettil mulachoru chenthaamare ninte
Nottathilaarum pakachu nilkkum
Chettum bhayakkenda anenchente nenchile
Kaattu thurappaani moorkkanokkum

Mangalavaadyam muzhakkikkitt oru
Manchalileri nee vannukkitt
Manjakkayaronneduthukkitt intha
Manka kazhuthile thaalikattu

Ayyodi shanka vendente ponne iru
Meyyenkilum nammalonnu thanne
Kayyodu kaikorthu konduthanne varum
Kayyode kondupokunnu ninne

Akkaaani poloru naakkunakku athil
Chakkarapol nalla vaakkirukk
Thakkaalipole thuduthirukk ninte
Ikkavil paathittu mathanukk
Language: Malayalam

അക്കാനിപോലൊരു നാക്കുനക്ക്- അതില്‍
ചക്കരപോല്‍ നല്ല വാക്കിരുക്ക്
സൊക്ക്ത് സൊക്ക്ത് നെഞ്ചന്ക്ക്
ആനാല്‍ നിക്കുത് കോപം അടഞ്ജലുക്ക്

ചേറ്റില്‍ മുളച്ചൊരു ചെന്താമരേ നിന്റെ
നോട്ടത്തിലാരും പകച്ചു നില്‍ക്കും
ചെറ്റും ഭയക്കേണ്ട അണഞ്ചെന്റെ നെഞ്ചിലെ
കാറ്റു തുരപ്പാനീ മൂര്‍ക്കനൊക്കും

മംഗളവാദ്യം മുഴക്കിക്കിട്ട് ഒരു
മഞ്ചലിലേറി നീ വന്നുക്കിട്ട്
മഞ്ചക്കയറൊന്നെടുത്തുക്കിട്ട് ഇന്ത
മങ്ക കഴുത്തിലെ താലികെട്ട്

അയ്യോടി ശങ്ക വേണ്ടെന്റെ പൊന്നേ ഇരു
മെയ്യെങ്കിലും നമ്മളൊന്നുതന്നെ
കയ്യോടു കൈകോര്‍ത്തു കൊണ്ടുതന്നെ വരും
കയ്യോടെ കൊണ്ടുപോകുന്നു നിന്നെ

അക്കാനിപോലൊരു നാക്കുനക്ക് അതില്‍
ചക്കരപോല്‍ നല്ല വാക്കിരുക്ക്
തക്കാളിപോലെ തുടുത്തിരുക്ക് നിന്റെ
ഇക്കവിള്‍ പാത്തിട്ട് മത്തനുക്ക്
Movie/Album name: Umminithanka
Artists