Aadu Pambe

1956
Lyrics
Language: English

Aadupaambe chuzhannaadupaambe njan
Arikilananjenonnaadu paambe

Anjithamaam pathi virichaarumaarum kaanave
Nee anpil vannumunnil ninnu aadupaambe
Aadupaambe.....

Annorunaal neeyazhakil pathivirichu
Melle aadikkuzhanjarikil enne vilichu
Annunammal jeevithathil onnukalarnnu
Pakshe innathellaam enthukondu nee marannu
Sakhi nee marannu
Aadupaambe.........

Kaattumalankaavukalil thedi nadannen
Kaattil kaalikovil thorumethra chuttiyananjen
Praanasakhi nin vazhiyil paadiyalanjen
Ninne kaanuvaanee veshamethra ketti valanjen

Kashtamethrayaayalum vittupiriyaan
Nee kattukondupoya chitham vittutharika
Ishtamennilundenkil innitharika
Enneyittu valaykkaathe munnilonnu varika
Aadupaambe..........
Language: Malayalam

ആടു പാമ്പേ ചുഴന്നാടു പാമ്പേ
ഞാന്‍ അരികിലണഞ്ഞേനൊന്നാടു പാമ്പേ

അഞ്ജിതമാം പത്തി വിരിച്ചാരുമാരും കാണവേ
നീ അന്‍പില്‍ വന്നു മുമ്പില്‍ നിന്നു ആടു പാമ്പേ

ആടു പാമ്പേ ചുഴന്നാടു പാമ്പേ
ഞാന്‍ അരികിലണഞ്ഞേനൊന്നാടു പാമ്പേ
(ആടു പാമ്പേ )

അന്നൊരു നാള്‍ നീയഴകില്‍ പത്തി വിരിച്ചു
മെല്ലേ ആടിക്കുഴഞ്ഞരികില്‍ എന്നെ വിളിച്ചു
(അന്നൊരു നാള്‍ )
അന്നു നമ്മള്‍ ജീവിതത്തില്‍ ഒന്നു കലര്‍ന്നു
പക്ഷെ ഇന്നതെല്ലാം എന്തു കൊണ്ടു നീ മറന്നു
സഖി നീ മറന്നു

ആടു പാമ്പേ കളിയാടു പാമ്പേ (2)
ആടു നീ കളിയാടു് നീ കളിയാടു്
ആടു ആടു ആടു നീ
ആ...
കളിയാടു പാമ്പേ

കാടുമലങ്കാവുകളില്‍ തേടി നടന്നേന്‍
കാട്ടില്‍ കാളികോവില്‍ തോറുമെത്ര ചുറ്റിയണഞ്ഞേന്‍
പ്രാണസഖി നിന്‍ വഴിയില്‍ പാടിയലഞ്ഞേന്‍
നിന്നെ കാണുവാനീ വേഷമെത്ര കെട്ടി വലഞ്ഞേന്‍

കഷ്ടമെത്രയായാലും വിട്ടുപിരിയാന്‍
നീ കട്ടുകൊണ്ടുപോയ ചിത്തം വിട്ടു തരിക
അ...
(കഷ്ടമെത്ര)
ഇഷ്ടമെന്നിലുണ്ടെങ്കില്‍ ഇന്നിതറിക
എന്നെയിട്ടുവലയ്ക്കാതെ മുന്നില്‍ ഒന്നു വരിക

ആടു പാമ്പേ കളിയാടു പാമ്പേ (2)
ആടു നീ കളിയുടു നീ കളിയാടു
ആടു ആടു ആടു നീ
Movie/Album name: Manthravaadi
Artists