Aa malar Poykayil (Pathos)

1955
Lyrics
Language: English

Aa malarppoykayiladikkalikkunno-
Romana thamarappoove
Maanathu ninnoru chenkathir maala nin
Maarilekkaare erinju maarilekkaare erinju

Aakkochukallante punchiri kaanumpol
Ikkili kollunnathenthe?
Sindoorappottittu chantham varuthiya
Nin mukham vaadunnathenthe?
Manjaveyil vannu thullunnitho ninte
Kanninayenthe kalangaan
Ninnithal thumbile punchiri maayumpol
Ninnekkurichonnu paadaan
En maniveenayil veenapoove ninte
Nombaram ninnu thudippoo
Language: Malayalam

ആ മലര്‍ പൊയ്കയിലാടിക്കളിക്കുന്നോരോമനത്താമരപ്പൂവേ
മാനത്തു നിന്നൊരു ചെങ്കതിര്‍ മാല നിന്‍ മാറിലേയ്ക്കാരേ എറിഞ്ഞു
മാറിലേയ്ക്കാരേ എറിഞ്ഞു

ആ കൊച്ചുകള്ളന്റെ പുഞ്ചിരി കാണുമ്പോള്‍ ഇക്കിളി കൊള്ളുന്നതെന്തേ?
സിന്ദൂര പൊട്ടിട്ടു ചന്തം വരുത്തിയ നിന്‍ മുഖം വാടുന്നതെന്തേ?
മഞ്ഞ വെയില്‍ വന്നു തുള്ളുന്നിതോ നിന്റെ കണ്ണിണ എന്തേ കലങ്ങാന്‍
നിന്നിതള്‍ത്തുമ്പിലെ പുഞ്ചിരി മായുമ്പോള്‍ നിന്നെക്കുറിച്ചൊന്നു പാടാന്‍
എന്‍ മണിവീണയില്‍ വീണപൂവേ നിന്റെ നൊമ്പരം നിന്നു തുടിപ്പൂ
നൊമ്പരം നിന്നു തുടിപ്പൂ

ആ മലര്‍ പൊയ്കയിലാടിക്കളിക്കുന്നോരോമനത്താമരപ്പൂവേ
മാനത്തു നിന്നൊരു ചെങ്കതിര്‍ മാല നിന്‍ മാറിലേയ്ക്കാരേ എറിഞ്ഞു
മാറിലേയ്ക്കാരേ എറിഞ്ഞു
Movie/Album name: Kaalam Maarunnu
Artists