ആനന്ദജാലങ്ങള്‍ മൊട്ടിട്ടുമിന്നിയോ- രാനല്ലകാലങ്ങൾ എങ്ങു പോയി കൂട്ടിന്നുപോരുമെന്നാശിച്ചു നീ കാത്ത കൂട്ടിലെ പൈങ്കിളിയെങ്ങു പോയി ഈ മണ്ണിൽ നീ നട്ട പ്രേമത്തിൻ പൂവല്ലി ഈ മട്ടിൽ വാടിക്കരിഞ്ഞതെന്തേ ഇല്ലാ വരില്ല നിനക്കായി വീണ്ടുമാ ചെല്ലച്ചെറുകിളിയീവനാന്തേ.. നീറുന്ന ചിന്തയായ് മാറുന്നതെന്തിനായ് നീ വന്നു വീണ്ടുമെന്‍ ബാല്യസഖി നാലഞ്ചു കണ്ണുനീര്‍ത്തുള്ളികള്‍ പെയ്യാനോ മാനത്തു വന്നു നീ മാരിവില്ലേ..