Alayukayaam

1953
Lyrics
Language: English

Alayukayaam njangal - naadathil
Agathikalaam njangal
Panamullavarude padivaathilukali-
Lanayukayaam njangal - naadithi
Lagathikalaam njangal ... aa...
Nenchalinjudan nalkuka thulli-
Kkanjivellamayyo - vayar
Kaanjidunnithayyo ... aa...
Vaadi valayumee njangalkkekuvaan
Vallathumividille...ningal
Cholvathuchithamalle (alayukayaam)

Kaathirikkayaanakalekkudilathi
Laarthayaayoramma - njangal-
Kkaashrayamezhumamma (alayukayaam)

Urukiyozhukumee uchavenalil
Picha konduchenne - kanji
Vachidenaminne (alayukayaam)
Language: Malayalam

അലയുകയാം ഞങ്ങള്‍ - നാടതില്‍
അഗതികളാം ഞങ്ങള്‍
പണമുള്ളവരുടെ പടിവാതിലുകളി -
ലണയുകയാം ഞങ്ങള്‍ - നാടിതി
ലഗതികളാം ഞങ്ങള്‍ ... ആ ...
നെഞ്ചലിഞ്ഞുടന്‍ നല്‍കുക തുള്ളി-
ക്കഞ്ഞിവെള്ളമയ്യോ - വയര്‍
കാഞ്ഞിടുന്നിതയ്യോ ... ആ ...
വാടി വലയുമീ ഞങ്ങള്‍ക്കേകുവാന്‍
വല്ലതുമിവിടില്ലേ ... നിങ്ങള്‍
ചൊല്‍വതുചിതമല്ലേ (അലയുകയാം )

കാത്തിരിക്കയാണകലെക്കുടിലതി-
ലാര്‍ത്തയായോരമ്മ - ഞങ്ങള്‍-
ക്കാശ്രയമെഴുമമ്മ (അലയുകയാം )

ഉരുകിയൊഴുകുമീ ഉച്ചവേനലില്‍
പിച്ച കൊണ്ടുചെന്നേ - കഞ്ഞി
വച്ചിടേണമിന്നേ (അലയുകയാം )
Movie/Album name: Velakkaran
Artists