Anjana Sreedhara

1953
Lyrics
Language: English

Anjana sreedharaa chaarumoorthe krishnaa
Anjali kooppi vanangeedunnen krishnaa
Aanandaalankaaraa vaasudevaa krishnaa
Aathankamellaam akatteedane krishnaa

Indiraakaanthaa jagannivaasaa krishnaa
Innenteyullil vilangeedane krishnaa
Eerezhulakinum ekanaathaa krishnaa
Eeranchu dikkum niranja roopaa krishnaa

Unnigopaalaa kamala nethraa krishnaa
Ullil nee vannu vasichidenam krishnaa
Odakkuzhalvili melamode krishnaa
Odivarikente gopabaalaa
Athyantha sundara nandasoono krishnaa
Athal kalanjenne paalikkenam...
Language: Malayalam

അഞ്ജനശ്രീധരാ ചാരുമൂര്‍ത്തേ കൃഷ്ണാ
അഞ്ജലി കൂപ്പി വണങ്ങീടുന്നേന്‍ കൃഷ്ണാ
ആനന്ദാലങ്കാരാ വാസുദേവാ കൃഷ്ണാ
ആതങ്കമെല്ലാം അകറ്റീടണേ കൃഷ്ണാ

ഇന്ദിരാകാന്താ ജഗന്നിവാസാ കൃഷ്ണാ
ഇന്നെന്റെയുള്ളില്‍ വിളങ്ങീടണേ കൃഷ്ണാ
ഈരേഴുലകിനും ഏകനാഥാ കൃഷ്ണാ
ഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ കൃഷ്ണാ

ഉണ്ണിഗോപാലാ കമല നേത്രാ കൃഷ്ണാ
ഉള്ളില്‍ നീ വന്നു വസിച്ചിടേണം കൃഷ്ണാ
ഓടക്കുഴല്‍വിളി മേളമോടെ കൃഷ്ണാ
ഓടിവരികെന്റെ ഗോപബാലാ

അത്യന്ത സുന്ദര നന്ദ സൂനോ കൃഷ്ണാ
അത്തല്‍ കളഞ്ഞെന്നെ പാലിക്കേണം...
Movie/Album name: Ponkathir
Artists