Ariyaathe Kinaakkalil

1953
Lyrics
Language: Malayalam

�അറിയാത്ത കിനാക്കളില്‍ നീയിനി മൂടാതെ
മനമേ മധുരാശകള്‍ തേടാതെ
മധുരാശയില്‍ മൂടുക നീയിനി വാടാതെ
മനമേ അഴലാര്‍ന്നിനി ഓടാതെ

ഈ ജീവിതമോശയിലല്ലേ (2)
ഈ ജീവിതമോശയിലല്ലേ ?
എളിയൊനതു മറുതെന്നല്ലേ ?
ഈ ജീവിതമോശയിലല്ലേ ?
എളിയോനതു മറുതെന്നല്ലേ ?
പ്രേമത ചിന്ത പാവമാര്‍ന്നാല്‍
എളിയോനാകാം ഊഴിയില്‍
പ്രേമത ചിന്ത പാവമാര്‍ന്നാല്‍
എളിയോനാകാം ഊഴിയില്‍ (അറിയാത്ത കിനാക്കളില്‍..)

ധനഹീനനു വേണ്ടി
ആശകള്‍ നീ മോഹനഗീതം പാടാതെ
ധനമാര്‍ന്നതിനാലെ കാര്യമെന്തേ
മാനസ മോദം കൂടാതെ
ജീവിതമാകും തീയില്‍ വാടും
മാനസം എല്ലാം മാറിടും
ജീവിതമാകും തീയില്‍ വാടും
മാനസം എല്ലാം മാറിടും
മധുരാശയില്‍ മൂടുക നീയിനി വാടാതെ
അറിയാത്ത കിനാക്കളില്‍ നീയിനി മൂടാതെ
മനമെ അഴലാര്‍ന്നിനി ഓടാതെ
മനമെ അഴലാര്‍ന്നിനി ഓടാതെ
Movie/Album name: Lokaneethi
Artists