Aariro Kanmaniye

1952
Lyrics
Language: Malayalam

ആരാരിരാരിരാരോ കണ്മണിയേ
ആരിരരോ...

എന്‍ മകനേ നീയുറങ്ങുറങ്ങു് - സുഖമായെന്‍
പൊന്‍മകനേ നീയുറങ്ങുറങ്ങു്
ഒരു താതനായ ഞാനിന്നറിവു താതഹൃദയമഹിമ
എന്‍ താതനോടു ഞാന്‍
ചെയ്തൊരു പാതകത്തിന്‍ കൊടുമ

കേവലം പൂറംമോടിയെത്തഴുകി - മകനേയെന്‍
ജീവിതം അലയാഴിയില്‍ മുഴുകീ
എന്‍ താതനോടു പാപിയാം ഞാന്‍
ചെയ്തുപോയ പിഴകള്‍
നിന്‍ താതനാകുമെന്നോടു നീ
ചെയ്തിടായ്ക മകനേ

താതനാണൊരു ദൈവമീഭുവനേ - താതന്റെ
ത്യാഗമാണീജീവിതം മകനേ
വേദവാക്യമായി കരുതൂ താതനോതും വചനം
നീ ഏകിടായ്ക പൊന്‍മകനേ താതനോതും വ്യസനം

കണ്മണിയേ നീയുറങ്ങുറങ്ങു് - സുഖമായെന്‍
പൊന്മണിയേ നീയുറങ്ങുറങ്ങു്.
Movie/Album name: Achan
Artists