Bhoomiyilengaanum

2016
Lyrics
Language: English

Bhoomiyilengaanumundo...
Thulli kannuneer veezhaatha mannu
Maanathu minnunna kando...
Chudu chora podiyunna muthu
Ennittumennil koluthunnu kannil...
Ennayillaatha vilakku
Chuttum enniyaal theeraathiruttu...
Kettupokillente chankil...
Nee kathichu thanna chiraathu

Vaalukal veeshi vannethee...
Cheerum kaarmukil kaadukal thaandi
Korichorinjethra dooram...
Onnu keri nilkkaanoraal neeye...
Cherthu pidichu naam ninnuu...
Thellum choraatha swapnathinullil
Verukaloronnumennil
Melle ooriyedukkunnagaadham
Veenu kozhiyunnu munnil
Perum kaattathu paarunnu pinnil
Orthirikaan iniyenthu....
Nee kathichu vechuu chiraathu...

Bhoomiyilengaanumundo...
Thulli kannuneer veezhaatha mannu...
Language: Malayalam

ഭൂമിയിലെങ്ങാനുമുണ്ടോ...
തുള്ളി കണ്ണുനീർ വീഴാത്ത മണ്ണു്...
മാനത്തു മിന്നുന്ന കണ്ടോ...
ചുടു ചോര പൊടിയുന്ന മുത്തു്
എന്നിട്ടുമെന്നിൽ കൊളുത്തുന്നു കണ്ണിൽ
എണ്ണയില്ലാത്ത വിളക്കു്
ചുറ്റും എണ്ണിയാൽ തീരാത്തിരുട്ടു്
കെട്ടുപോകില്ലെന്റെ ചങ്കിൽ
നീ കത്തിച്ചു തന്ന ചിരാതു്...

വാളുകൾ വീശി വന്നെത്തീ...
ചീറും കാർമുകിൽ കാടുകൾ താണ്ടി
കോരിച്ചൊരിഞ്ഞെത്ര ദൂരം
ഒന്നു കേറി നിൽക്കാനൊരാൾ നീയേ...
ചേർത്തു പിടിച്ചു നാം നിന്നൂ.....
തെല്ലും ചോരാത്ത സ്വപ്നത്തിനുള്ളിൽ
വേരുകളോരോന്നുമെന്നിൽ
മെല്ലെ ഊരിയെടുക്കുന്നഗാധം
വീണു കൊഴിയുന്നു മുന്നിൽ
പെരും കാറ്റത്തു പാറുന്നു പിന്നിൽ
ഓർത്തിരിക്കാൻ ഇനിയെന്തു്...
നീ കത്തിച്ചു വെച്ചൂ ചിരാതു്....

ഭൂമിയിലെങ്ങാനുമുണ്ടോ...
തുള്ളി കണ്ണുനീർ വീഴാത്ത മണ്ണു്.....
Movie/Album name: Jalam - Who Own This Earth
Artists