Bandhangale

1994
Lyrics
Language: English

Bandhangale snehabandhangale
Janmaanthara snehabandhangale
Bandhuramaanasa bandhangale
Pinthudarnnethum ananthamaam ajnaatha
Kaantha tharangangale
(janmaanthara)

Kandum pirinjum parasparam pinneyum
Kandumuttaanaay kothichum
Paanthar peruvazhiyambalam thedunna
Thaantha padhikar nammal
Nammal anaatha janmangal
(janmaanthara)

Ethra pavithram naam panku vaykkum verum
Vyarthamaam swapnangal polum
Antharangathin sugandhathinaal nammal
Thammil thirichariyunnoo
Kevalar kevalar nammal
(janmaanthara)
Language: Malayalam

ബന്ധങ്ങളേ...
സ്‌നേഹബന്ധങ്ങളേ...
ജന്മാന്തരസ്‌നേഹബന്ധങ്ങളേ
ബന്ധുരമാ‍നസ ബന്ധങ്ങളേ
പിന്‍‌തുടര്‍ന്നെത്തും അനന്തമാം
അജ്ഞാത കാന്തതരംഗങ്ങളേ
(ജന്മാന്തര...)

കണ്ടും പിരിഞ്ഞും പര‌സ്‌പരം
പിന്നെയും കണ്ടുമുട്ടാനായ്‌ക്കൊതിച്ചും
പാന്ഥര്‍ പെരുവഴിയമ്പലം തേടുന്ന
താന്തപഥികര്‍ നമ്മള്‍, നമ്മളനാഥജന്മങ്ങള്‍
(ജന്മാന്തര...)

എത്ര പവിത്രം നാം പങ്കുവയ്‌ക്കും
വെറും വ്യര്‍ത്ഥമാം സ്വപ്‌നങ്ങള്‍പോലും
അന്തരംഗത്തിന്‍ സുഗന്ധത്തിനാല്‍ നമ്മള്‍
തമ്മില്‍ തിരിച്ചറിയുന്നൂ, കേവലര്‍ കേവലര്‍ നമ്മള്‍
(ജന്മാന്തര...)
Movie/Album name: Sukrutham
Artists