Bhoomiye Peedhamaakki

1993
Lyrics
Language: English

Bhoomiye peedamaakki peedathil vilakketti
Vilakkil sooryachandranmar thirikalaay eriyumbol
Chemmanameduthu chempattayaduthu vachu
Chellakkudam kotti paaduka paananaare

Pallavi:
Nallathu varuthanam nanmakal varuthanam
Naadumithethinum nallorunniye venam
Nagayakshi swarna naagathanmare
Ezhilam pala chottil noorunde palunde
Nallathu varuthanam nanmakal varuthanam
Naadumithethinum nallorunniye venam

Anupallavi:
Aaliyamarnnoru kaadin naduvile
Aariya mannilorambalamunde
Mannarasalayil vaazhunna naagame
Mannil aishwaryangal ellaam neeyekane
Aaliyamarnnoru kaadin naduvile
Aariya mannilorambalamunde

Charanam:
Pookkula njori vachu theertha kalathinte
Chottilirunninnu paadunnee pananaaru
Panchabhanamulla nagarajave
Anchaathe aalinte ullam thelinjeedaan
Pookkula njori vachu theerthakalathinte
Chottilirunninnu paadunnee paananaaru
Language: Malayalam

വിരുത്തം:

ഭൂമിയെ പീഠമാക്കി പീഠത്തിൽ വിളക്കേറ്റി
വിളക്കിൽ സൂര്യചന്ദ്രന്മാർ തിരികളായ് എരിയുമ്പോൾ
ചെമ്മാനമെടുത്തു് ചെമ്പട്ടായടുത്തുവെച്ച്
ചെല്ലക്കുടം കൊട്ടി പാടുക പാണനാരെ

പല്ലവി:

നല്ലത് വരുത്തണം നന്മകൾ വരുത്തണം
നാടുമിതേതിനും നല്ലൊരുണ്ണിയെ വേണം
നാഗയക്ഷി സ്വർണ്ണ നാഗത്താന്മാരേ
ഏഴിലം പാലം ചോട്ടിൽ നൂറുണ്ടേ പാലുണ്ടേ
നല്ലത് വരുത്തണം നന്മകൾ വരുത്തണം
നാടുമിതേതിനും നല്ലൊരുണ്ണിയെ വേണം

അനുപല്ലവി

ആളിയമർന്നൊരു കാടിൻ നടുവിലെ
ആറിയ മണ്ണിലൊരമ്പലമുണ്ടെ
മണ്ണാറശ്ശാലയിൽ വാഴുന്ന നാഗമേ
മണ്ണിൽ ഐശ്വര്യങ്ങൾ എല്ലാം നീയേകണേ
ആളിയമർന്നൊരു കാടിൻ നടുവിലെ
ആറിയ മണ്ണിലൊരമ്പലമുണ്ടെ

ചരണം

പൂക്കുല ഞൊറി വച്ച് തീർത്ഥകളത്തിന്റെ
ചോട്ടിലിരുന്നിന്നു പാടുന്നീ പാണനാര്
പഞ്ചഫണമുള്ള നാഗരാജാവേ
അഞ്ചാതെ ആളിന്റെ ഉള്ളം തെളിഞ്ഞീടാൻ
പൂക്കുല ഞൊറി വച്ച് തീർത്ഥകളത്തിന്റെ
ചോട്ടിലിരുന്നിന്നു പാടുന്നീ പാണനാര്
Movie/Album name: Abhayam
Artists