മനസ്സിന് കണ്ണാടി മുഖമെന്നു പഴമൊഴി മനസ്സിനെ മറയ്ക്കുന്നു മുഖമെന്നു പുതുമൊഴി ..(മനസ്സിന്...) പുറമേ പുഞ്ചിരിയുടെ പൂമാലകള്‍ എറിയുന്നു …(2) അകമേ കുടിപ്പകയുടെ തീജ്വാലകള്‍ എരിയുന്നൂ ഇവിടെ ജ്യേഷ്ഠനാര് അനുജനാര് കിളിമകളെ ഇവിടെ അച്ഛനാര് മകനാര് കിളിമകളെ എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങള്‍ (2) ബന്ധുവാര് ശത്രുവാര് ബന്ധനത്തിന് നോവറിയും കിളിമകളെ പറയൂ ബന്ധുവാര് ശത്രുവാര്
അകലെ കാന്നുമ്പോള്‍ സുന്ദരമാം മന്ദിരം അകപ്പെട്ട ഹൃദയങ്ങള്ക്കതുതാന് കാരാഗൃഹം …(അകലെ...) നിലകള്‍ എണ്ണുവതില്‍ കഥ എന്ത് പൊരുളെന്ത് (2) ഹൃദയലയം കാണും കുടിലേ മണിമാളിക ഇവിടെ സ്നേഹമെന്നാല് സ്വര്‍ണ്ണമാണു കിളിമകളെ പ്രണയവും പരിണയവും വ്യാപാരം കിളിമകളെ എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങള്‍ (2)
Sentence Summary: Bandhuvaru Sathruvaru is the Telugu-dubbed version of the Malayalam film Bandhukkal Shathrukkal, a family drama centering on a man navigating betrayal and conflict among relatives and enemies.
Song Credits: Not available.
Musical Style: Melodic film song in the South Indian filmi tradition.