Bandhuvaru Sathruvaaru [M]

1993
Lyrics
Language: English

Bandhu aaru shathruvaaru
Bhandhannathin novariyuum kilimakale parayu
Arangathu bhandhukkal avar anniyarayil shathrukkal.

Manassin kannadi mughamennu pazha mozhi
Manassine maraikkunnu mughamennu puthu mozhi..
Purame punchiriyude poomaalakal eriyunnu�
Akame kudi pakayude thee jwaalakal eriyunnu
Ivide jyeshttanaaru anujanaaru kilimakale
Ivide achanaaru makanaaru kilimakale
Ellam panam nadathum indra jaala prakadanangal

Akale kaannumbol sundharamaam mandhiram
Akapetta hrudayangalkathuthaan kaaragruham�
Nilakal ennuvathil kadha enthu porulenthu
Hrudaya layam kaanum kudile mani maalika
Ivide snehamennal swarnnamaanu en kilimakale
Pranayavum parinayavum vyaparam kilimakale
Ellam panam nadathum indra jaala prakadanangal
Language: Malayalam

ബന്ധുവാര് ശത്രുവാര്
ബന്ധനത്തിന്‍ നോവറിയും കിളിമകളേ പറയൂ (2)
അരങ്ങത്തു ബന്ധുക്കള്‍ അവര്‍ അണിയറയില്‍ ശത്രുക്കള്‍ (2)
(ബന്ധുവാര് ശത്രുവാര്)

മനസ്സിന്‍ കണ്ണാടി മുഖമെന്നു പഴമൊഴി
മനസ്സിനെ മറയ്ക്കുന്നു മുഖമെന്നു പുതു മൊഴി
പുറമേ പുഞ്ചിരിയുടെ പൂമാലകള്‍ എറിയുന്നു
അകമേ കുടിപ്പകയുടെ തീജ്വാലകള്‍ എരിയുന്നു
ഇവിടെ ജ്യേഷ്ഠനാര് അനുജനാര് കിളിമകളേ
ഇവിടെ അച്ഛനാര് മകനാര് കിളിമകളേ
എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങള്‍
(ബന്ധുവാര് ശത്രുവാര്)

അകലെ കാണുമ്പോള്‍ സുന്ദരമാം മന്ദിരം
അകപ്പെട്ട ഹൃദയങ്ങള്‍ക്കത് താന്‍ കാരാഗൃഹം
നിലകള്‍ എണ്ണുവതില്‍ കഥയെന്ത് പൊരുളെന്ത്
ഹൃദയലയം കാണും കുടിലേ മണിമാളിക
പ്രണയവും പരിണയവും വ്യാപാരം കിളിമകളേ
എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങള്‍
(ബന്ധുവാര് ശത്രുവാര്)
Movie/Album name: Bandhukkal Shathrukkal
Artists