ഭാരതനാട്ടിൻ മാനം കാക്കും ധീരജവാന്മാരെ ജനകോടികളെ നാമായ് മാറ്റിയ ജന്മഗൃഹത്തിന്നുടമകളേ (ഭാരതനാടിൻ....)
പ്രഭാത കുങ്കുമമെടുത്ത് നെറ്റിയിലണിഞ്ഞ രക്തക്കുറികളുമായ് പുതിയൊരുഷസ്സിൻ തേരൊലി കേട്ടിട്ടുണർന്നെണീക്കൂ നിങ്ങൾ (ഭാരതനാടിൻ....)
നിങ്ങൾ നടക്കും കാല്‍പ്പാടുകളിൽ കർമ്മത്തിന്റെ ചുവട്ടടിയിൽ ഗംഗായമുനാ പ്രവാഹ സംഗമ സമതലഭൂമികളിൽ സ്വാതന്ത്ര്യത്തിൻ ചുവന്നമല്ലികൾ സുഗന്ധപുഷ്പം വിതറട്ടെ രണാങ്കണങ്ങളിൽ അവയുടെ ഗന്ധം നിങ്ങളെ വാരിപ്പൊതിയട്ടെ (ഭാരതനാടിൻ....)
ചീറിപ്പായും വെടിയുണ്ടകളെ ചിത്രത്തുമ്പികളാക്കൂ അലറി നടക്കും ടാങ്കുകളെല്ലാം പുഷ്പത്തേരുകളാക്കൂ കാലത്തിൻ ചിറകൊച്ചയുണർത്തും നാദം കാഹളമാക്കൂ അടർക്കളങ്ങളിൽ അവയുടെ ശബ്ദം ആവേശങ്ങൾ പകരട്ടെ (ഭാരതനാടിൻ....)
ധീരജവാന്മാരെ...... ധീരജവാന്മാരെ....
Movie/Album name: Bindu
Sentence Summary
The 1985 Malayalam film Bindu is a rural family drama centered on a woman named Bindu and the emotional and social struggles surrounding her life in a Kerala village.
Song Credits
- Song: “Bhaaratha Naadin”
- Film: Bindu (1985)
- Language: Malayalam
- Lyricist: Not available
- Music Director: Not available
- Singer(s): Not available
Musical Style
Patriotic / devotional-style Malayalam film song with a melodic, semi-classical orchestral arrangement typical of 1980s Malayalam cinema.