ബ്രഹ്മാസ്ത്രങ്ങള്‍ ദേവീ ദേവീ കൂട്ടുപുരികക്കൊടികള് കൊണ്ടുകുലച്ച മണിവില്ലില് കൂവളപ്പൂമിഴികള് നീര്‍ത്തി വലിച്ച മണിഞാണില് നീതൊടുത്തെന് മാറിലെയ്യും നിന്റെ പ്രണയ കടാക്ഷമുനകള് ബ്രഹ്മാസ്ത്രങ്ങള്‍ ...........
നിന്റെ യൌവനസഹജമാകും ലജ്ജതന്‍ കുളിരില്‍ നിന്റെ കവിളില്‍ ഇതള്‍ വിരിഞ്ഞ നുണക്കുഴിത്തളിരില് ഈതാരള്യത്തില് ഈ താരുണ്യത്തില്‍ ഇന്നു ഞാനലിഞ്ഞുചേരുമ്പോള് ദേവീ ദേവീ നിന്റെ പ്രണയകടാക്ഷമുനകള് ബ്രഹ്മാസ്ത്രങ്ങള്‍ ദേവീ ദേവീ
നീയുണര്‍ത്തിയ രുദ്രവീണാ നാദമാധുരിയില്‍ നീ വിടര്‍ത്തിയ നൃത്ത സന്ധ്യാ ലാസ്യമഞ്ജരിയില് ഈ ലാളിത്യത്തില്‍ ഈ ലാവണ്യത്തില്‍ ഇന്നു ഞാനലിഞ്ഞു തീരുമ്പോള്‍ നിന്റെ പ്രണയകടാക്ഷമുനകള് ബ്രഹ്മാസ്ത്രങ്ങള്‍ ദേവീ ദേവീ