ഭ്രമണപഥത്തിന്റെ താളം പ്രപഞ്ചമനസ്സിന്റെ താളം ആദിതാളം അനാദിതാളം അദ്വൈത മന്ത്രമേ താളം
ഈ മണ്ണില്‍ മാനവഗന്ധവുമായ് വന്നൊരാദമിനും തെറ്റിയ താളം അന്നുതുടങ്ങി മനുഷ്യ ബന്ധങ്ങളില്‍ തന്തികള്‍ തെറ്റുന്ന താളം
കാല്വരിക്കുന്നിറങ്ങി മക്കാമദീനവഴി ഈക്കുരുക്ഷേത്രവും കടന്ന് നിഴലുകളായ് നീങ്ങും വഴിയാത്രക്കാരിന്നും ചുവടുകള്‍ തെറ്റുന്ന താളം
ഇവിടെ യുഗങ്ങളായ് ഇരുളും വെളിച്ചവും ഇണചേര്‍ന്നു തെറ്റുന്ന താളം വിശ്വതന്ത്രങ്ങള് തെറ്റുന്ന താളം താളം......... ഭ്രമണപഥത്തിന്റെ താളം....
Movie/Album name: Prathishta
Movie Summary:Prathishta (1980) is a Malayalam film centered on the life and struggles of a traditional Brahmin family facing the pressures of changing social values and economic hardship.
Song Credits:
- Song: Bhramana Padhathinte
- Film: Prathishta (1980)
- Lyricist: (information not available)
- Music Composer: (information not available)
- Singer(s): (information not available)
Musical Style: Traditional Malayalam film song with classical (Carnatic) influence.