മരപ്പണിക്കാരനാം ഔസേപ്പുമാപ്പിളയൊരു മുഴക്കോലുമായി വന്നേ കോലൊന്നു തൊട്ടേ കോലുതളിര്‍ത്തേ അതേലൊരു ലില്ലിപ്പൂ പൂത്തേ അതിയാന്‍ പെണ്ണിനെകെട്ടി വീതുളികൊണ്ട് കീറിമുറിച്ചേ ജീവിളികൊണ്ട് ചീകിമിനുക്കി ആശാരിപ്പണി തീര്‍ത്തൌസേപ്പ് തനിയെ അന്തിയുറങ്ങി എന്നിട്ടും കെട്ട്യോള്‍ ഗര്‍ഭിണിയായല്ലോ ഔസേപ്പ് ശങ്കിച്ചു നിന്നു മേരിയുമായുള്ള ബന്ധം ഒഴിയാന്‍ അതിയാനുറപ്പിച്ച നേരം
മേരിനേ കൈക്കൊള്ളൂ ഓസേഫ് മാലാഖ വന്നു ചൊല്ലി ദൈവത്തിന്‍ ഗര്‍ഭമെന്ന് ഇവള്‍ ഇപ്പളും കന്യയെന്ന് നേര്‍വഴി കാട്ടുവാന്‍ താന്താങ്ങള്‍ നാട്ടിലായ് പോകണമെന്നു വന്നു തരികിടതകതൈ ഔസേപ്പും മേരിയും ബെത്ലെമിലെത്തുവാന്‍ ഓരോരോ വഴി നടന്നു തരികിടതകതൈ
വീടായ വീടായ വീട് നിറഞ്ഞേ ആരും കണ്ടത്കൊണ്ടുവലഞ്ഞേ മേരിക്ക് പേറ്റുനോവായേ ഒരു കാലിത്തൊഴുത്തില്‍ പിറന്നേ ഉണ്ണിമിശിഹാ പിറന്നേ മേലെ മാലാഖമാരുമണഞ്ഞേ ഇടയോരോടൊക്കെ പറഞ്ഞേ അവര്‍ ആട്ടവും പാട്ടും തുടങ്ങ്യേ