ഭഗവതിപ്പട്ടുടുത്ത് ഭസ്മ ചന്ദനക്കുറിയണിഞ്ഞ് സ്വർഗ്ഗവധുചമയുന്ന ഭൂമിദേവി നിന്റെ പച്ചില മണിമാളിക തുറന്നു വയ്ക്കൂ നിന്റെ പുഷ്പദളക്കുമ്പിൾ എനിക്കു നൽകൂ എനിക്കു നൽകൂ (ഭഗവതി)
സ്വപ്നജാലച്ചിറകടിച്ചു ചിത്രവർണ്ണക്കുടവിരിച്ചു വെണ്ണിലാവു പോലൊരുങ്ങും മണവാട്ടീ നിന്റെ മന്മഥശയനമഞ്ചം എനിക്കൊരുക്കൂ ആ കന്നിയിളം ചൂടെനിക്കു പങ്കുവെയ്ക്കൂ (ഭഗവതി...)
കാലിൽ കാഞ്ചന ചിലങ്ക കെട്ടി കടിഞ്ഞൂൽ നാണത്തിൻ കുളിരുമായി താളമിട്ടൊഴുകിവരും താരുണ്യമേ നിന്റെ മുത്തണിക്കുമിളകളെനിക്കുതരൂ ആ മുന്തിരിച്ചുണ്ടിണയാൽ സൽക്കരിക്കൂ (ഭഗവതിപ്പട്ടുടുത്തു..)