Bhagavaan Parathaan

1977
Lyrics
Language: English

Bhagavaan parathaan kettiya pattam
Bhoomiyil njaanayalayunnu
Njaan parathaan kettiya pattam
Vaaniluyarnnu parakkunnu
Hey...hey....

Bhagavaan parathaan kettiya pattam
Bhoomiyil njaanayalayunnu
Njaan parathaan kettiya pattam
Vaaniluyarnnu parakkunnu
Jayichathu njaano bhagavaano
Kalikutty njaano bhagavaano

Kannanay vannu nee venna kattu pinney
Pennungal than pattu chela kattu
Ithiri kallam parayunnu njaanum
Ithilenthu paapam manivarnna
Kaalinthiyallithu bhagavaaney
Nilaa nadiyithu bhagavaaney

Kaliyaay vannu nee pralayamekum aa
Pralayathil bhoomi kulichu kerum
Geetha chollan munnil vijayanillallo
Gaanavilola manivarnna
(bhagavaan parathaan...)
Language: Malayalam

ഭഗവാന്‍ പറത്താന്‍ കെട്ടിയ പട്ടം
ഭൂമിയില്‍ ഞാനായലയുന്നു
ഞാന്‍ പറത്താന്‍ കെട്ടിയ പട്ടം
വാനിലുയര്‍ന്നു പറക്കുന്നു
ഹേ....ഹേ.......
ഭഗവാന്‍ പറത്താന്‍ കെട്ടിയ പട്ടം
ഭൂമിയില്‍ ഞാനായലയുന്നു
ഞാന്‍ പറത്താന്‍ കെട്ടിയ പട്ടം
വാനിലുയര്‍ന്നു പറക്കുന്നു
ജയിച്ചതു ഞാനോ ഭഗവാനോ?
കളിക്കുട്ടി ഞാനോ ഭഗവാനോ?

കണ്ണനായ് വന്നു നീ വെണ്ണ കട്ടു പിന്നെ
പെണ്ണുങ്ങള്‍ തന്‍ പട്ടു ചേല കട്ടു
ഇത്തിരി കള്ളം പറയുന്നു ഞാനും
ഇതിലെന്തു പാപം മണിവര്‍ണ്ണാ
കാളിന്ദിയല്ലിതു ഭഗവാനേ
നീളാനദിയിതു ഭഗവാനേ
(ഭഗവാന്‍ പറത്താന്‍ ...)

കലിയായ് വന്നു നീ പ്രളയമേകും ആ
പ്രളയത്തില്‍ ഭൂമി കുളിച്ചു കേറും
ഗീതചൊല്ലാന്‍ മുന്നില്‍ വിജയനില്ലല്ലോ
ഗാനവിലോലാ മണിവര്‍ണ്ണാ
(ഭഗവാന്‍ പറത്താന്‍ ...)
Movie/Album name: Aadyapaadham
Artists