Braahma Muhoorthamunarnnu

1977
Lyrics
Language: English

Braahmamuhoorthamunarnnu
Bhaavalayangalunarnnu
Pranavamunarnnu prapanchamunarnnu
Prakritheeshwariyunarnnu

Om deveepadam smaraami
Om vimalaakaaram namaami

Aashramavanathile malarmulla pole
Aathmeeya chinthakal pole
Vishwapithaavinte hridayam pole
Vibhaatha soundaryamunarnnu
Vidarumee vediyil aayiram thiriyulla
Vilakkaay jwalichu njan

Harichandanakkuri varachu vaanam
Thulaseedalam choodi bhoomi
Prasaadamenthiya poothaalavumaay
Prabhaatha soundaryamunarnnu
Ozhukumeeyashtapadi gaanadhaarayil
Udukkaay thudichu njan
Language: Malayalam

ബ്രാഹ്മമുഹൂര്‍‌ത്തമുണര്‍ന്നു
ഭാവലയങ്ങളുണര്‍ന്നു
പ്രണവമുണര്‍ന്നു പ്രപഞ്ചമുണര്‍ന്നു
പ്രകൃതീശ്വരിയുണര്‍ന്നു
(ബ്രാഹ്മ...)

ഓം ദേവീപാദം സ്മരാമി
ഓം വിമലാകാരം നമാമി

ആശ്രമവനത്തിലെ മലര്‍‌മുല്ലപോലെ
ആത്മീയചിന്തകള്‍പോലെ
വിശ്വപിതാവിന്റെ ഹൃദയംപോലെ
വിഭാതസൗന്ദര്യമുണര്‍ന്നു
വിടരുമീ വേദിയില്‍ ആയിരം തിരിയുള്ള
വിളക്കായ് ജ്വലിച്ചു ഞാന്‍
(ബ്രാഹ്മ...)

ഹരിചന്ദനക്കുറി വരച്ചു വാനം
തുളസീദളം ചൂടി ഭൂമി
പ്രസാദമേന്തിയ പൂത്താലവുമായ്
പ്രഭാതസൗരഭ്യമുണര്‍ന്നു
ഒഴുകുമീയഷ്ടപദീഗാനധാരയില്‍
ഉടുക്കായ് തുടിച്ചു ഞാന്‍
(ബ്രാഹ്മ...)
Movie/Album name: Veedu Oru Swargam
Artists