ബന്ധങ്ങളൊക്കെയും വ്യര്‍ത്ഥം - പിന്നെ എന്തിനീ അവകാശത്തര്‍ക്കം ബന്ധങ്ങളൊക്കെയും വ്യര്‍ത്ഥം - പിന്നെ എന്തിനീ അവകാശത്തര്‍ക്കം പ്രപഞ്ചമേ ഒരു മിഥ്യ അതില്‍ പ്രതീക്ഷയോ നിത്യ നിരര്‍ത്ഥത പ്രപഞ്ചമേ ഒരു മിഥ്യ അതില്‍ പ്രതീക്ഷയോ നിത്യ നിരര്‍ത്ഥത
ക്ഷണപ്രഭാചഞ്ചലമീ ജീവിതം - നമ്മള്‍ ക്ഷണിക്കാതിവിടെ വന്ന വിരുന്നുകാര്‍ മോഹങ്ങള്‍ വന്ധ്യമേഘങ്ങള്‍ ശാപമോക്ഷം കാക്കുന്ന കരിങ്കല്ലുകള്‍ (ബന്ധങ്ങളൊക്കെയും)
മനുഷ്യന്‍ ഒരു മഹാ നിര്‍ഭാഗ്യവാന്‍ - എന്നും മനസ്സില്‍ തീയെരിയുന്ന നിസ്സഹായന്‍ ഏതോ നേടാനവന്‍ പാടുപെടുന്നൂ ഏതോ നേടാനവന്‍ പാടുപെടുന്നൂ - പക്ഷേ യാതൊന്നും സ്വന്തമായ് നേടുന്നില്ലാ (ബന്ധങ്ങളൊക്കെയും)