Braahma Muhoorthathil Praanasakhi Nee

1972
Lyrics
Language: English

Braahma muhoorthathil praana sakhi nee
Pallavi paadiya nearam
Guru guhadaasan deekshithar ezuthiya

Charanam

paadiya nearam
Nin swara sudhayile sruthi leyam-mayi gnaan ninnil othungi poyi
Aa.. brahma muhoorthathil

Hari kaambhoji raga sadassil nee arayanna kiliyaayi
Harinaakshi nin hrudaya thalathil njan hari-sree ezhuthi poyi
Premathin hari sree ezhuthi poyi
Nin swara sudhayile sruthi layamayi njan ninnil othungi poyi
Aa.. brahma muhoorthathil

Nin angulikal thaaloalichoru thamburu aayi njaan maari
Nin adharangalil nee ariyaathe oru nishaadam aayi njan maari
Kaishiki nishaadam aayi njaan maari
Nin swara sudhayile sruthi layamaayi njaan ninnil othungi poyi
Aa.. brahma muhoorthathil
Language: Malayalam

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖി നീ
പല്ലവി പാടിയ നേരം
ഗുരുഗുഹദാസന്‍ ദീക്ഷിതരെഴുതിയ
ചരണം പാടിയ നേരം
നിന്‍സ്വരസുധയിലെ ശ്രുതിലയമായ് ഞാന്‍
നിന്നിലൊതുങ്ങിപ്പോയി...
(ബ്രാഹ്മമുഹൂര്‍ത്തത്തില്‍....)

ഹരികാംബോജി രാഗസരസ്സില്‍ നീ
അരയന്നക്കിളിയായി
ഹരിണാക്ഷീ നിന്‍ ഹൃദയദലത്തില്‍ ഞാന്‍
ഹരിശ്രീ എഴുതിപ്പോയി....
പ്രേമത്തിന്‍ ഹരിശ്രീ എഴുതിപ്പോയി....
(ബ്രാഹ്മമുഹൂര്‍ത്തത്തില്‍....)

നിന്നംഗുലികള്‍ താലോലിച്ചൊരു
തംബുരുവായ് ഞാന്‍ മാറി
നിന്നധരങ്ങളില്‍ നീയറിയാതൊരു
നിഷാദമായ് ഞാന്‍ മാറി
കൈശികി നിഷാദമായ് ഞാന്‍ മാറി
നിന്‍സ്വരസുധയിലെ ശ്രുതിലയമായ് ഞാന്‍
നിന്നിലൊതുങ്ങിപ്പോയി...
Movie/Album name: Bhaja Govindam
Artists