Bhoomidevi Pushpiniyaayi
1968
Bhoomidevi pushpiniyaayi
Kaamadevanuthsavamaayi
Uthsavamaayi uthsavamaay
Madirothsavamaayi
Netiyil mrgamadathilakamittu
Muttam nirraye poovittu
Thanka noopuramittu thaamara njorri vechoo
Mamgalyappudava njorinjuduthu
Devi njorinjuduthu
(bhoomi..)
Vellithalikayum vaalkkannadaiyum
Varnna pushpabharanavumaayi
Vannu sandhyakalurvashi menaka rambha thilothamamaar
Vandukal valampiri shamghu vilichu
Vannathikkili kuravayittu
Mutholakkudakkeezhil mullappoovampumaay
Ulsavapanthalil madananethi
Sakhee madanan ethi
(bhoomi..)
ഭൂമിദേവി പുഷ്പിണിയായി
കാമദേവനുത്സവമായി
ഉത്സവമായ് ഉത്സവമായ്
മദിരോത്സവമായ്.......
നെറ്റിയില്‍ മൃഗമദ തിലകമിട്ടു
മുറ്റം നിറയെ പൂവിട്ടു
തങ്കനൂപുരമിട്ടു താമരഞൊറിവെച്ചു
മംഗല്യപുടവഞൊറിഞ്ഞുടുത്തു
ദേവി ഞൊറിഞ്ഞുടുത്തു........
(ഭൂമിദേവി പുഷ്പിണിയായി..)
വെള്ളിത്തളികയും വാല്‍ക്കണ്ണാടിയും
വര്‍ണപുഷ്പാഭരണവുമായ്
വന്നൂ സന്ധ്യകളുര്‍വശിമേനക രംഭ തിലോത്തമമാര്‍
വണ്ടുകള്‍ വലം പിരി ശംഖുവിളിച്ചു
വണ്ണാത്തിക്കിളി കുരവയിട്ടൂ
മുത്തോലക്കുടക്കീഴില്‍ മുല്ലപ്പൂവമ്പുമായീ
ഉത്സവപ്പന്തലില്‍ മദനനെത്തി
സഖീ മദനനെത്തി....
(ഭൂമിദേവി പുഷ്പിണിയായി..)
Movie/Album name: Thulaabharam
Artists