എകാന്തദു:ഖത്തിന്‍ തീയിലെരിയുവാന്‍ സ്ത്രീകളായ് നമ്മള്‍ ജനിച്ചു തൃക്കണ്‍ തുറക്കാത്ത കല്‍ വിളക്കിന്‍ കീഴില്‍ സ്വപ്നം കണ്ടു കിടന്നു - എന്തിനോ സ്വപ്നം കണ്ടു കിടന്നു (തൃക്കണ്‍)(ഭാഗ്യഹീനകള്‍)
കണ്വന്റെ മാനസപുത്രിയെപ്പോലെ ഞാന്‍ കണ്ണീരില്‍ നിന്നെ വളര്‍ത്തും രാമായണത്തിലെ സീതയെപ്പോലെ ഞാന്‍ നാമം ചൊല്ലിയുറക്കും - നാഥന്റെ നാമം ചൊല്ലിയുറക്കും (രാമായണത്തിലെ)