SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Bethlaheminte (Thiri Koluthuvin) 1963
Thiri koluthuvin chakravaalangale Vazhiyorukkuvin maalaakhamaare Manimaya swarggavaathil thurannu Kanakathaaramudikkunnu doore Divya nakshathrame ithile...ithile... Bethleheminte thirumadithattile Pulkkudil thanna manikkidaave - kochu Pulkkudil thanna manikkidaave Ninnilam punchirippoonthen unnuvaan Vannu nilkkunnoridayar njangal (bethleheminte) Ethra yugangal thapassu cheythu njangal Ethra noottaandukal kaathirunnu Ee divya darshanam kandonnu vaazhthuvaan Ethra theerthaadanam cheythu njangal (bethleheminte) Kaattu vithachu kodumkaattu koyyunna Naattilekkethiya ponvilakke Nin raaja veedhi theliyumaaraakenam Ninte saamraajyam pularnnidenam - ennum Ninte saamraajyam pularnnidenam (bethleheminte) തിരി കൊളുത്തുവിന്‍ ചക്രവാളങ്ങളേ വഴിയൊരുക്കുവിന്‍ മാലാഖമാരേ മണിമയസ്വര്‍ഗവാതില്‍ തുറന്നു കനകതാരമുദിക്കുന്നു ദൂരേ ദിവ്യനക്ഷത്രമേ ഇതിലേ ഇതിലേ... ബത്ലഹേമിന്റെ തിരുമടിത്തട്ടിലെ പുല്‍ക്കുടില്‍ തന്ന മണിക്കിടാവേ കൊച്ചു പുല്‍ക്കുടില്‍ തന്ന മണിക്കിടാവേ നിന്നിളം പുഞ്ചിരി പൂന്തേനുണ്ണുവാന്‍ വന്നുനില്‍ക്കുന്നോരിടയര്‍ ഞങ്ങള്‍ (ബത്ലഹേമിന്റെ...) എത്ര യുഗങ്ങള്‍ തപസ്സുചെയ്തു ഞങ്ങള്‍ എത്ര നൂറ്റാണ്ടുകള്‍ കാത്തിരുന്നു ഈ ദിവ്യ ദര്‍ശനം കണ്ടൊന്നു വാഴ്ത്തുവാന്‍ എത്ര തീര്‍ഥാടനം ചെയ്തു ഞങ്ങള്‍ (ബത്ലഹേമിന്റെ...) കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന നാട്ടിലേക്കെത്തിയ പൊന്‍ വിളക്കേ നിന്‍ രാജവീഥി തെളിയുമാറാകണം നിന്റെ സാമ്രാജ്യം പുലര്‍ന്നിടേണം എന്നും നിന്റെ സാമ്രാജ്യം പുലര്‍ന്നിടേണം (ബത്ലഹേമിന്റെ...)
Movie/Album name: Snaapaka Yohannaan
Artists