Bhaarathamedini Potti Valarthiya
1963
Bharathamedini pottivalarthiya
Veeranmaaraam padayaalikale
Karmabhoomiyay karavalooriya
Deshabhaktithan alayaazhikale
Ningal thannapadaanam
Ammaykkinnabhimaanam
Thungaveeraram bangalikale
Pankalikalam panchabikale
Himavan pottiya kumayonikale
Samaraveeraraam oriyakkare
Uthamacharitha marattanattin puthranmare
Gujarathikale
Ningal thannapadaanam
Ammaykkinnabhimaanam
Raajaputhrare rananaayakare
Vishalaandhrathan veeranmaare
Kannadabhoovin thanayanmare
Chenthamizh nattile veeranamare
Malamakalakiya keralanaadin
Madiyilunarnnoru malayalikale
Ningal thannapadaanam
Ammaykkinnabhimaanam
Enthilumethilum india ennoru
Chinthailamarum poralikale
Ore rakthamarnnore lahariyil
Radham thelikkum theralikale
Ningal thannapadaanam
ഭാരതമേദിനി പോറ്റിവളര്‍ത്തിയ
വീരന്മാരാം പടയാളികളേ
കര്‍മ്മഭൂമിയായ് കരവാളൂരിയ
ദേശഭക്തിതന്‍ അലയാഴികളേ
നിങ്ങള്‍തന്നപദാനം അമ്മയ്ക്കിന്നഭിമാനം
തുംഗവീരരാം ബംഗാളികളേ
പങ്കാളികളാം പഞ്ചാബികളേ
ഹിമവാന്‍ പോറ്റിയ കുമയോണികളേ
സമരവീരരാം ഒറിയാക്കാരേ
ഉത്തമചരിത മറാത്താനാടിന്‍ പുത്രന്മാരേ
ഗുജറാത്തികളേ
നിങ്ങള്‍തന്നപദാനം അമ്മയ്ക്കിന്നഭിമാനം
രാജപുത്രരേ രണനായകരേ
വിശാലാന്ധ്രതന്‍ വീരന്മാരേ
കന്നഡഭൂവിന്‍ തനയന്മാരേ
ചെന്തമിഴ്നാട്ടിലെ വീരന്മാരേ
മലമകളാകിയ കേരളനാടിന്‍
മടിയിലുണര്‍ന്നൊരു മലയാളികളേ
നിങ്ങള്‍തന്നപദാനം അമ്മയ്ക്കിന്നഭിമാനം
എന്തിലുമേതിലും ഇന്‍ഡ്യ എന്നൊരു
ചിന്തയിലമരും പോരാളികളേ
ഒരേരക്തമാണൊരേ ലഹരിയില്‍
രഥം തെളിക്കും തേരാളികളേ
നിങ്ങള്‍തന്നപദാനം അമ്മയ്ക്കിന്നഭിമാനം
Movie/Album name: Ninamaninja Kaalppaadukal
Artists