ശരണം..ശരണം...ശരണം.. നാടിരുന്നു പോയ് നിലച്ചു പോയ് നായക നൽകുക ജീവജലം (ശരണം..) ധർമ്മദീപശിഖ തരൂ കർമ്മമരുസുഖം തരിക ഭഗവാൻ (ശരണം..) ശാക്യകുലമണിയേ ജയ ജയ ശാന്തി ശുഭനിധിയേ ജയജയ (ശരണം..)
സ്നേഹഗായകാ വരുന്നൂ ഞങ്ങൾ ജീവിതാഞ്ജലികൾ തരുന്നൂ ഞങ്ങൾ കപിലവസ്തുവിൻ കനകദീപമേ ലോകശാന്തി തൻ താരകമേ (ശരണം..)
കൂരിരുളിൽ ഈ ജീവിതം തകരുമീ കാലങ്ങളിൽ മഴ നിറഞ്ഞു കരളെരിഞ്ഞു പുക നിറഞ്ഞൂ കുടിലുകളിൽ ചൊരിയുക തവ കൃപയുടെ കുളിരലയുടെ മധു കലികകൾ (ശരണം..)