SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chandaminangiya Malayude 2019
Chanthaminangiya malayude madiyil Poovilikal uyarunne Kuzhaloothi kaattu varumpol Puzhayoram kulirunne Aaghoshappaattin shruthiyil...ee Madhuram nirayum aamodam veenjaay nurayum Kannaadi puzha neenthum changaalikkaattil Kaanaa marayuthunnoru panineer mazha vanne Hridayam nava swapnangal neyyunna neram Pakalanthi meghangal sindooram peythe Vinnil mizhivettam chimmi thoominnal viralezhuthunnu Thelineelakkaadinte ivanente priya puthran Hey chanthaminangiya malayude madiyil Poovilikal uyarunne Kuzhaloothi kaattu varumpol Puzhayoram kulirunne Neelaanmbariyil thaazhvara thorum Ennumoleevukal poovaniyum Inimel swarggam jeevanilennum Kaarunyathin kathir veeshum Nakshthra kathiraniyum kaumaarathikavalle Thiruhridayappoo thazhukiyathalle Hosanna paadum neram thilakakkuri chaarthum neram Poorangal thedi pokenam Haay chanthaminangiya malayude madiyil Poovilikal uyarunne Kuzhaloothi kaattu varumpol Puzhayoram kulirunne Aaghoshappaattin shruthiyil...ee Madhuram nirayum aamodam veenjaay nurayum ചന്തമിണങ്ങിയ മലയുടെ മടിയിൽ പൂവിളികൾ ഉയരുന്നേ കുഴലൂതി കാറ്റു വരുമ്പോൾ പുഴയോരം കുളിരുന്നേ ആഘോഷപ്പാട്ടിൻ ശ്രുതിയിൽ...ഈ മധുരം നിറയും ആമോദം വീഞ്ഞായ് നുരയും കണ്ണാടിപ്പുഴനീന്തും ചങ്ങാലിക്കാറ്റിൽ കാണാമറയത്തുന്നൊരു പനിനീർമഴ വന്നേ ഹൃദയം നവസ്വപ്നങ്ങൾ നെയ്യുന്ന നേരം പകലന്തി മേഘങ്ങൾ സിന്ദൂരം പെയ്തേ വിണ്ണിൽ മിഴിവെട്ടം ചിമ്മി തൂമിന്നൽ വിരലെഴുതുന്നു തെളിനീലക്കാടിന്റെ ഇവനെന്റെ പ്രിയപുത്രൻ ഹേയ് ചന്തമിണങ്ങിയ മലയുടെ മടിയിൽ പൂവിളികൾ ഉയരുന്നേ കുഴലൂതി കാറ്റു വരുമ്പോൾ പുഴയോരം കുളിരുന്നേ നീലാംബരിയിൽ താഴ്വരതോറും എന്നുമൊലീവുകൾ പൂവണിയും ഇനിമേൽ സ്വർഗ്ഗം ജീവനിലെന്നും കാരുണ്യത്തിൻ കതിർ വീശും നക്ഷത്രക്കതിരണിയും കൗമാരത്തികവല്ലേ തിരുഹൃദയപ്പൂ തഴുകിയതല്ലേ ഹോസന്ന പാടും നേരം തിലകക്കുറി ചാർത്തും നേരം പൂരങ്ങൾ തേടിപ്പോകേണം ഹായ് ചന്തമിണങ്ങിയ മലയുടെ മടിയിൽ പൂവിളികൾ ഉയരുന്നേ കുഴലൂതി കാറ്റു വരുമ്പോൾ പുഴയോരം കുളിരുന്നേ ആഘോഷപ്പാട്ടിൻ ശ്രുതിയിൽ ഈ മധുരം നിറയും ആമോദം വീഞ്ഞായ് നുരയും
Movie/Album name: Evide
Artists