ചക്കിക്കൊച്ചമ്മേ....ചക്കിക്കൊച്ചമ്മേ.... പുത്തൻ കാലം മുറ്റത്തെത്തീലേ.....ഓ... അപ്പക്കണ്ടോനെ...അപ്പാവാക്കേണോ പുത്തൻ കാലം മുറ്റത്തെത്തുമ്പോൾ...ഓ.... നാടുനടക്കേ നടുവേ പറക്കണ്ടേ .... വന്നവഴികൾ പാടേ മറക്കണോ.... എങ്കിൽ ഇവിടെ തുലയാം ശനിയാം വലയാം ശരികെടാം.... ഹേ ഹേ നോ വേ മാൻ....
ഈ പുത്തൻ കാലം എന്താണു് മുട്ടൻ ഉള്ളി ചേലു് തോലും പോയാൽ ഉള്ളിന്നുള്ളിൽ ഭും ഭും ശൂന്യം കഞ്ഞീം പയറും പോലാണു് പഴയൊരു കാലം ഇന്നു്... ആറിപ്പോയാൽ നാറിപ്പോകും അയ്യോ പോരേ... പണ്ടത്തെ ചൊല്ലെല്ലാം ഉപ്പിലിട്ട നെല്ലിക്ക ഉപ്പേറിപ്പോയാലോ ഉപ്പിടാതെ വയ്യപ്പാ... തിന്നാനും തുമ്മാനും ഇനി യന്ത്രമെന്നു വരുമയ്യോ... വന്നില്ലേൽ കണ്ടേനെ പുക ഊതി ഊതി അയ്യയ്യയ്യോ....
അയൽക്കാരനെ കാണാറില്ല പുറത്തിത്തിരി മുറ്റം ഇല്ല അടച്ചിട്ടൊരീ റൂമിൽ നമ്മൾ ഫ്ലാറ്റ്.... വെടിച്ചില്ലു ചിറകിട്ടു് പറക്കും ഇതിലെ വട്ടിൽ എഴുത്തോലകളെ വിട്ടെൻ കൂടെ വാ.... ഈറൻ മാറാൻ പേടി...റോഡിൽ പോകാൻ പേടി... ഉറങ്ങാനും പേടി.... ഇട്ടാവട്ടക്കുണ്ടിൽ മണ്ഡൂകത്തെപ്പോലെ വെറുതേ മോങ്ങാതെ..... നീയോ മീശക്കാരൻ...ഞാനോ മോശക്കാരി അയ്യോ കോപം വേണ്ടേ...പണ്ടത്തെ കാലം പൊന്നേ ചുമ്മാതെ ചുമ്മാതെ പിണങ്ങല്ലേ നീ...
ആ....ആ...ആ....ആ.... ഓരോ കാലം ഓരോന്നു്...അന്നും ഇന്നും നന്നു്... ഉള്ളിന്നുള്ളിൽ ഓണം വന്നാൽ എന്നും നന്നു് പഴയൊരു കാലം ഇല്ലെങ്കിൽ പുത്തൻ കാലം എന്തു്... ഞാനും നീയും പോലെ രണ്ടും എന്നും ഒന്നു്.....