Cheruppathil Nammal Randum

2016
Lyrics
Language: English

Cheruppathil nammal randum mannu vaari kalichappol
Annu thammil paranjathum marannu poyo....
Cheruppathil nammal randum mannu vaari kalichappol
Annu thammil paranjathum marannu poyo....
Cheruppathil nammal randum.....

Karichatti chirattayaay muringaappoo parichittu
Kari vachu kalichathum marannu poyo....
Cheruppathil nammal randum mannu vaari kalichappol
Annu thammil paranjathum marannu poyo....
Cheruppathil nammal randum.....

Mailaanchi arachente viral pathum chuvappichu
Manavaalan varunnennu paranjolalle....
Ninneyum kinaavu kandu poomullappanthalittu
Punchirikkum poonkavilil umma vechille...
Cheruppathil nammal randum mannu vaari kalichappol
Annu thammil paranjathum marannu poyo....
Cheruppathil nammal randum.....
Language: Malayalam

ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണു വാ‍രി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും മറന്നു പോയോ.....
ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണു വാ‍രി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും മറന്നു പോയോ.....
ചെറുപ്പത്തിൽ നമ്മൾ രണ്ടും....

കറിച്ചട്ടി ചിരട്ടയായ് മുരിങ്ങാപ്പൂ പറിച്ചിട്ടു്
കറി വെച്ചു കളിച്ചതും മറന്നു പോയോ....
ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണു വാ‍രി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും മറന്നു പോയോ.....
ചെറുപ്പത്തിൽ നമ്മൾ രണ്ടും...

മൈലാഞ്ചി അരച്ചെന്റെ വിരൽ പത്തും ചുവപ്പിച്ചു്
മണവാളൻ വരുന്നെന്നു് പറഞ്ഞോളല്ലേ....
നിന്നെയും കിനാവു കണ്ടു് പൂ‍മുല്ലപ്പന്തലിട്ടു്
പുഞ്ചിരിക്കും പൂങ്കവിളിൽ ഉമ്മ വെച്ചില്ലേ....
ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണു വാ‍രി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും മറന്നു പോയോ.....
ചെറുപ്പത്തിൽ നമ്മൾ രണ്ടും.....
Movie/Album name: Kaappirithuruthu
Artists