ചില്ലുറാന്തൽ വിളക്കേ...ചിരി നീ പൊഴിക്കേ ഇടനെഞ്ചിൻ മണിച്ചെപ്പൊന്നു നിറഞ്ഞു ചന്തം തുടിക്കേ... കിന്നരിക്കാനടുക്കേ...ഉലയും പതുക്കെ... പുതു വെള്ളിക്കൊലുസ്സിട്ടെന്റെ മനസ്സിലെത്തും ഉഷസ്സേ.... തെന്നൽ ചിലമ്പുമായ് എന്നെ തൊടുന്നുവോ മുന്നേ വരാത്തൊരീ മിന്നും കിനാവുകൾ... കണ്ണു ചിമ്മും വസന്തകാലമേ ഒന്നു നിന്നെ പുണർന്നിടാമിനി... ചില്ലുറാന്തൽ വിളക്കേ...ചിരി നീ പൊഴിക്കേ ഇടനെഞ്ചിൻ മണിച്ചെപ്പൊന്നു നിറഞ്ഞു ചന്തം തുടിക്കേ...
കണ്ണെടുക്കാതോരായിരം യുഗം കണ്ടിരിക്കാൻ തോന്നുന്നു നിൻ മുഖം... മാരിപോൽ നീർ പെയ്തു തോരാതെ നിന്റെ സ്നേഹം അത്രമേൽ ഇന്നാർദ്രമാകുന്നിതെന്റെയുള്ളം... തൂമുല്ലേ... മിന്നാട ചാർത്തുന്നുവോ... നീ മായല്ലേ... ഈ പൊൻപുലർ പുഞ്ചിരി... ചില്ലുറാന്തൽ വിളക്കേ...ചിരി നീ പൊഴിക്കേ ഇടനെഞ്ചിൻ മണിച്ചെപ്പൊന്നു നിറഞ്ഞു ചന്തം തുടിക്കേ...
എൻ മനസ്സിന്നുൾച്ചൂടിനേ സദാ... മഞ്ഞുപോലെ നിന്നോർമ്മകൾ തൊടും കാലമോ...വാതിൽ തുറക്കുന്നിതെന്റെ മുന്നിൽ ജീവിതം...ഇന്നോ തളിർക്കുന്നു മെല്ലെ മെല്ലെ... എന്നുള്ളിൽ പൊൻ പീലി നീർത്തുന്നുവോ... നീ...മുന്നേറാൻ വെൺപാത നീട്ടുന്നുവോ....
ചില്ലുറാന്തൽ വിളക്കേ...ചിരി നീ പൊഴിക്കേ ഇടനെഞ്ചിൻ മണിച്ചെപ്പൊന്നു നിറഞ്ഞു ചന്തം തുടിക്കേ... കിന്നരിക്കാനടുക്കേ...ഉലയും പതുക്കെ... പുതു വെള്ളിക്കൊലുസ്സിട്ടെന്റെ മനസ്സിലെത്തും ഉഷസ്സേ.... തെന്നൽ ചിലമ്പുമായ് എന്നെ തൊടുന്നുവോ മുന്നേ വരാത്തൊരീ മിന്നും കിനാവുകൾ... കണ്ണു ചിമ്മും വസന്തകാലമേ ഒന്നു നിന്നെ പുണർന്നിടാമിനി...
Movie/Album name: Kalii
Sentence Summary: Kali (2016) is a Malayalam thriller about a short-tempered husband whose life spirals into danger during a road trip when his wife's chance encounter with an old classmate triggers his jealousy and a chain of violent consequences.
Song Credits:
- Song: Chillu Raanthal
- Movie: Kali (2016)
- Lyrics: Anwar Ali
- Music: Gopi Sundar
- Singer: K. S. Harisankar (Harishankar K. S.)
- Language: Malayalam
Musical Style: Melancholic melodic song with soft acoustic/orchestral backing; a soulful, pathos-laden film song blending light classical phrasing with contemporary film orchestration.
Raga Details: Information not available.
Key Artists Involved:
- Composer: Gopi Sundar
- Lyricist: Anwar Ali
- Singer: K. S. Harisankar
- Film Director: Sameer Thahir
- Cast: Dulquer Salmaan, Sai Pallavi
Awards & Recognition: Information not available.
Scene Context: The song appears in a reflective, emotionally charged moment of the film, underscoring the tension and inner turmoil of the characters amid the unfolding conflict.