Cherupunchiri

2016
Lyrics
Language: English

Cheru punchiriyinnale ithal vaadi veenoru paathayil
Mizhikal thirayunnuvo kaalppaadukal veendum...
Elam kaattenthe nenchoram...kulirithiri pakaraatheyee...
Vazhiyoram vanningego maayunnuu...
(cheru punchiriyinnale....)

Naa na naa...aa...aa...
Pa ni sa ga rii...
Nisa gaa ri sa nisa nidha pama pani dhaa...

Tharivalayude kilukilam...thedum kaathil etho...
Kanneerppoo veezhum nertha naadam ketto...
Idavazhikalilevideyo veendum chellum neram
Ilam mullu kollum ormma neerunnuu...
Theeraa maunam eerathandil ullil cherthu..
Aashaanaalam thaazhunnallo pakalodothu
Mukhamekuvaan madi thonniyo
Nira thinkal melle vaathil chaarunnuu...

Ilamazhayude thullikal thanuvekaan vannennaalum...
Vilippaadu doore peythu vegam maanjo...
Veyilode thazhukumpozhum...thoomanjinnenthe munnil
Maayaathe moodal neythu nilkkunnuu...
Orkkaathethum venal thookum theechoodathu
Pookkal thorum vattippoyo poonthen mottu
Marayunnuvo malarmaasame
Vida chollaathetho kaanaa doorathu...

Cheru punchiriyinnale ithal vaadi veenoru paathayil
Mizhikal thirayunnuvo kaalppaadukal veendum...
Elam kaattenthe nenchoram...kulirithiri pakaraatheyee...
Vazhiyoram vanningego maayunnuu...
Language: Malayalam

ചെറുപുഞ്ചിരിയിന്നലെ ഇതൾ വാടി വീണൊരു പാതയിൽ
മിഴികൾ തിരയുന്നുവോ കാല്പാടുകൾ വീണ്ടും...
ഏലം കാറ്റെന്തേ നെഞ്ചോരം...കുളിരിത്തിരി പകരാതെയീ...
വഴിയോരം വന്നിങ്ങെങ്ങോ മായുന്നൂ...
(ചെറുപുഞ്ചിരിയിന്നലെ....)

നാ ന നാ...ആ...ആ...
പ നി സ ഗ രീ...
നിസ ഗാ രിസ നിസ നിധ പമ പനി ധാ...

തരിവളയുടെ കിലുകിലം...തേടും കാതിൽ ഏതോ...
കണ്ണീർപ്പൂ വീഴും നേർത്ത നാദം കേട്ടോ...
ഇടവഴികളിലെവിടെയോ വീണ്ടും ചെല്ലും നേരം
ഇളം മുള്ളു കൊള്ളും ഓർമ്മ നീറുന്നൂ...
തീരാമൗനം ഈറത്തണ്ടിൽ ഉള്ളിൽ ചേർത്തു്...
ആശാനാളം താഴുന്നല്ലോ പകലോടൊത്തു്
മുഖമേകുവാൻ മടി തോന്നിയോ
നിറതിങ്കൾ മെല്ലെ വാതിൽ ചാരുന്നൂ....

ഇളമഴയുടെ തുള്ളികൾ തണുവേകാൻ വന്നെന്നാലും...
വിളിപ്പാടു ദൂരെ പെയ്തു വേഗം മാഞ്ഞോ...
വെയിലോടെ തഴുകുമ്പോഴും...തൂമഞ്ഞിന്നെന്തേ മുന്നിൽ
മായാതെ മൂടൽ നെയ്തു നിൽക്കുന്നൂ...
ഓർക്കാതെത്തും വേനൽ തൂകും തീച്ചൂടത്തു്
പൂക്കൾ തോറും വറ്റിപ്പോയോ പൂന്തേൻമൊട്ടു്
മറയുന്നുവോ മലർമാസമേ
വിട ചൊല്ലാതേതോ കാണാദൂരത്തു്....

ചെറുപുഞ്ചിരിയിന്നലെ ഇതൾ വാടി വീണൊരു പാതയിൽ
മിഴികൾ തിരയുന്നുവോ കാല്പാടുകൾ വീണ്ടും...
ഏലം കാറ്റെന്തേ നെഞ്ചോരം...കുളിരിത്തിരി പകരാതെയീ...
വഴിയോരം വന്നിങ്ങെങ്ങോ മായുന്നൂ...
Movie/Album name: Maheshinte Prathikaaram
Artists