Chenthamara Chundil

2016
Lyrics
Language: English

Kankalilaayiram kanavukal theliyave...
Mozhikalilaayi chollumo pathiye nee...
Haa...aa...aa...
Chenthaamara chundil viriyum nallomal chiriyil
Njaanariyukayaayithaa...parayaathoree pranayam...
Kankalilaayiram kanavukal theliyave...
Mozhikalilaayi chollumo pathiye nee...

Nenchinullil...ninte roopam mani manju thulliyaay...
Naanam thoovum...ee maunam polum
Oru madhura sangeethamaay...
Azhakodorungi vaa...mazha pole ennile
Niramaarnnu ninna ninavukalil...vilolam nee...
Payye peyyaamo...
Chenthaamara chundil viriyum nallomal chiriyil
Njaanariyukayaayithaa...parayaathoree pranayam...
Aa...aa....aa...aa....

Ennum munnil...ninne kaanaan
Alayunna thennal njaan...
Kaathil konchi...ee ishtam moolaam
Iniyarikil anayunna naal...
Oru kunju thaaramaay vidarunna mohame...
Pakaraathe kaatha snehamini ninakkekaam
Neram vaikaathe.....

Kankalilaayiram kanavukal theliyave...
Mozhikalilaayi chollumo pathiye nee...
Chenthaamara chundil viriyum nallomal chiriyil
Njaanariyukayaayithaa...parayaathoree pranayam...
Language: Malayalam

കണ്‍കളിലായിരം കനവുകൾ തെളിയവേ
മൊഴികളിലായി ചൊല്ലുമോ പതിയെ നീ...
ഹാ.....ആ...ആ...
ചെന്താമര ചുണ്ടിൽ വിരിയും നല്ലോമൽ ചിരിയിൽ
ഞാനറിയുകയായിതാ...പറയാത്തൊരീ പ്രണയം...
കണ്‍കളിലായിരം കനവുകൾ തെളിയവേ....
മൊഴികളിലായി ചൊല്ലുമോ പതിയെ നീ...

നെഞ്ചിനുള്ളിൽ...നിന്റെ രൂപം..മണിമഞ്ഞു തുള്ളിയായ്...
നാണം തൂവും...ഈ മൗനം പോലും
ഒരു മധുര സംഗീതമായ്....
അഴകോടൊരുങ്ങി വാ....മഴപോലെ എന്നിലെ
നിറമാർന്നു നിന്ന നിനവുകളിൽ...വിലോലം നീ...
പയ്യെ പെയ്യാമോ....
ചെന്താമര ചുണ്ടിൽ വിരിയും നല്ലോമൽ ചിരിയിൽ
ഞാനറിയുകയായിതാ...പറയാത്തൊരീ പ്രണയം...
ആ....ആ...ആ....ആ...

എന്നും മുന്നിൽ...നിന്നെ കാണാൻ
അലയുന്ന തെന്നൽ ഞാൻ....
കാതിൽ കൊഞ്ചി...ഈ ഇഷ്ടം മൂളാം
ഇനിയരികിൽ അണയുന്ന നാൾ....
ഒരു കുഞ്ഞു താരമായ് വിടരുന്ന മോഹമേ...
പകരാതെ കാത്ത സ്നേഹമിനി നിനക്കേകാം
നേരം വൈകാതെ.....

കണ്‍കളിലായിരം കനവുകൾ തെളിയവേ....
മൊഴികളിലായി ചൊല്ലുമോ പതിയെ നീ...
ചെന്താമര ചുണ്ടിൽ വിരിയും നല്ലോമൽ ചിരിയിൽ
ഞാനറിയുകയായിതാ...പറയാത്തൊരീ പ്രണയം...
Movie/Album name: Style
Artists