ചക്കിനുവെച്ചതു് കൊക്കിനു കേറി കൊണ്ടളിയാ... ഒരു പെണ്ണു കെട്ടിയതക്കിടിയായിപ്പോയളിയാ....(2)
ആകെ മൂന്നടിപ്പെണ്ണിനുമിന്നു് നാലു നാലരയടി നാവിനു നീളം ആണൊരുത്തനും നേരെ നിൽക്കുവാനാവുകയില്ലളിയാ.... അക്കിടിയായ്..അക്കിടിയായ്..അക്കിടിയായ്.... ഈ പെണ്ണു കെട്ടിയതു്.....
ഈ താരകസുന്ദരിപോലൊരു പെണ്ണു് താടകയായി വരുന്നതു കണ്ടാൽ ആവതുള്ളവൻ പേടിയോടെയുടൻ ഓടിമാറുമളിയാ അക്കിടിയായ്..അക്കിടിയായ്..അക്കിടിയായ്.... ഈ പെണ്ണു കെട്ടിയതു്..... ചക്കിനുവെച്ചതു് കൊക്കിനു കേറി കൊണ്ടളിയാ... ഒരു പെണ്ണു കെട്ടിയതക്കിടിയായിപ്പോയളിയാ....
ഈരേഴു പതിനാലു ലോകത്തിലും പെണ്ണെന്നാൽ ആണിന്നു് ഹരമാകുന്നു ദൂരത്തു കാണുമ്പോൾ കൊതി തോന്നുന്നു... തോളത്തു കേറുമ്പോൾ കുരിശാകുന്നു അത്തള പിത്തള തവള കളിക്കണപണിയാണിതു് പൊന്നളിയാ... അച്ചി ഭരിച്ചിടമൊക്കെ മുടിച്ചിടും എന്നും അതു് നേരളിയാ... അക്കിടിയായ്...അക്കിടിയായ്... ഈ താലികെട്ടു്....
ഹരഹരോ ഹരഹര... ഹരഹര ഹരഹര ഹരഹര ഓ ഹരഹര ഹരഹര ഹരഹര.. ഓ ഹരഹര ഹരഹര ഹരഹര....